ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയുടെ തോളിലേറിയാണ് അര്ജന്റീന കോപ്പ അമേരിക്ക സെമിയിൽ സ്ഥാനം പിടിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച മത്സരങ്ങളായിരുന്നു ഈ കോപ്പ അമേരിക്കയിൽ കണ്ടത്. കോപ അമേരിക്കയിൽ ലയണൽ മെസ്സിയുടെ “ബാഴ്സ പതിപ്പ്” ആണ് കാണാൻ സാധിക്കുന്നത്.മെസ്സി ബാഴ്സലോണയിൽ കളിക്കുന്ന അതെ സ്വാതന്ത്ര്യത്തോടെയും ശൈലിയിലും അര്ജന്റീനയിലും താരത്തിന് കളിക്കാൻ സാധിക്കുന്നുണ്ട്.
ചൊവ്വാഴ്ച കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയക്കെതിരെ അര്ജന്റീന ജേഴ്സിയിൽ 150 മത്തെ മത്സരത്തിനാണ് ഇറങ്ങുന്നത്.ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം . തന്റെ കരിയറിലെ ആദ്യ അന്തരാഷ്ട്ര കിരീടമാണ് മെസ്സി ഈ കോപ്പയിൽ ലക്ഷ്യമിടുന്നത്. ടൂർണമെന്റിൽ ഇതുവരെ നാല് ഗോളുകളും നാല് അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് മെസ്സി. ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ 3-0 വിജയത്തിൽ രണ്ട് അസിസ്റ്റുകളും ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളും നേടി. ബാഴ്സയുമായുള്ള കരാർ അവസാനിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ മത്സരമാണിത്.
IMPLACABLE 🤯
— Copa América (@CopaAmerica) July 4, 2021
Messi 🇦🇷 en los tiros libres 🎯
#VibraElContinente #CopaAmérica
IMPLACÁVEL 🤯
Messi 🇦🇷 nas faltas 🎯#VibraOContinente pic.twitter.com/AQU4TB2kb7
കോപ്പ അമേരിക്കയിലെ അഞ്ചു മത്സരങ്ങയിലെ മെസ്സിയുടെ പ്രകടനത്തെ ബാഴ്സലോണയിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദിവസങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. ഗ്രൗണ്ടിലെ വിഷൻ ,പാസുകളുടെ ഗുണനിലവാരം, ഫ്രീ കിക്കുകളിൽ നിന്നുള്ള രണ്ട് ഗോളുകൾ എന്നിവ ഇത് ശെരി വെക്കുന്നു. ” കൊളംബിയ മികച്ച ടീമാണ് പരിചയസമ്പന്നരായ, വളരെ വേഗത്തിൽ മുന്നേറുന്ന, നല്ല പ്രതിരോധക്കാർ, വേഗത്തിലുള്ള പ്രത്യാക്രമണം നടത്തുന്ന കളിക്കാരുള്ള ഒരു ടീമാണ് ,ഞങ്ങൾ പടിപടിയായി മുന്നോട്ട്പോകുമെന്ന് പ്രതീക്ഷിക്കുന്നു , ഫൈനലിൽ എത്താനും ആഗ്രഹിക്കുന്നു ” മെസ്സി പറഞ്ഞു. മെസ്സി കളിക്കുന്നത് ഞങ്ങൾ വളരെ അധികം ആസ്വദിക്കാറുണ്ട് ,എതിരാളികൾ പോലും അത് ആസ്വദിക്കുന്നു അർജന്റീന കോച്ച് ലയണൽ സ്കലോണി പറഞ്ഞു. അര്ജന്റീനക്കൊപ്പം മെസ്സി ഒൻപതു പരിശീലകർക്കൊപ്പം മെസ്സി പ്രവർത്തിച്ചിട്ടുണ്ട് , അതിൽ ബാഴ്സയിൽ മെസ്സി കളിക്കുന്ന അതെ മോഡൽ അർജന്റീനയിലും പ്രാവർത്തികമാക്കാൻ ശ്രമിച്ചത് സ്കെലോണി മാത്രമാണ്.
ലിയാൻഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ എന്നി മിഡ്ഫീൽഡർമാരുമായി മികച്ച ധാരണയിൽ കളിക്കുന്ന മെസ്സി നിരന്തരം പ്രതിരോധക്കാരെ സമ്മർദ്ദത്തിലാക്കുന്നതിനായി സ്ട്രൈക്കർ മാർട്ടിനെസിന് പന്തുകൾ എത്തിച്ചു കൊണ്ടേയിരിക്കുന്നു. 1993 ലാണ് അര്ജന്റീന അവസാനമായി കോപ്പ അമേരിക്ക കിരീടം നേടിയത്. 28 വർഷങ്ങൾക്ക് ശേഷം കിരീടം നേടാൻ നല്ല അവസരമാണ് വന്നു ചേർന്നിരിക്കുന്നത്. മൂന്നു തവണ കോപ്പ ഫൈനൽ കളിച്ചെങ്കിലും പരാജയപെടാനായിരുന്നു മെസ്സിയുടെ വിധി. ഒരു പക്ഷെ മെസ്സിയുടെ അവസാന കോപ്പ ആയിരിക്കും ഈ വർഷത്തെ. അത്കൊണ്ട് തന്നെ കിരീടം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ മെസ്സിക്കാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
¡TREMENDOS! 🤯
— Copa América (@CopaAmerica) July 4, 2021
Revivimos TODOS LOS GOLES ⚽ de los Cuartos de Final de la CONMEBOL #CopaAmérica 🏆 2021#VibraElContinente
IMPRESSIONANTES! 🤯
Revivemos TODOS OS GOLS ⚽ das Quartas de Final da CONMEBOL #CopaAmérica 🏆 2021#VibraOContinente pic.twitter.com/Ggp0GLttC5