ലയണൽ മെസ്സി ക്യാമ്പ് നൗ വിട്ടതോടെ ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങളും അവസാനിച്ചു

ലയണൽ മെസ്സിയുടെ നഷ്ടം ബാഴ്‌സലോണയെ സാരമായി ബാധിച്ചുവെന്ന് പറയുന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സംശയത്തിലാണുള്ളത്. മെസ്സി ബാഴ്സയിൽ എത്തിയത് മുതൽ അവസാന സീസൺ വരെ എല്ലാ വർഷവും ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.ക്യാമ്പ് നൗവിൽ മെസ്സി യുഗത്തിലുടനീളം, ബാഴ്‌സലോണ ഒരു ചാമ്പ്യൻസ് ലീഗ് ക്ലബ്ബായിരുന്നു. നാല് തവണ അവർ കിരീടം നേടുകയും ചെയ്തു.ഇപ്പോൾ, നോക്കൗട്ട് ഘട്ടത്തിലെത്തുന്നതിൽ അവർ പരാജയപ്പെട്ടാൽ, അത് ആ അധ്യായം അവസാനിച്ചു എന്നതിന്റെ തീർത്തും വേദനാജനകമായ ഓർമ്മപ്പെടുത്തലായിരിക്കും.

ഗ്രൂപ്പ് ഇയിൽ അഞ്ച് മത്സരങ്ങൾ കളിച്ച ബാഴ്‌സലോണയ്ക്ക് ഏഴ് പോയിന്റ് മാത്രമാണുള്ളത്, നിലവിൽ അവർ രണ്ടാമതാണെങ്കിലും, തങ്ങളുടെ വിധി സ്വന്തം കൈകളിൽ നിലനിർത്താൻ അവസാന മത്സരദിനത്തിൽ അവർക്ക് വിജയിക്കണം. അവസാന മത്സരം ബയേൺ മ്യൂണിക്കുകയാണ് കളിക്കാനുള്ളത്. ആദ്യ പാദത്തിൽ ക്യാമ്പ് നൗവിൽ ബയേൺ മ്യൂണിക്ക് മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. അവസാന ദിനത്തിൽ ബയേണിനോട് ബാഴ്സ പരാജയപ്പെട്ടാൽ യുവേഫ കപ്പിന്റെ അവസാന 16-ൽ സെൽറ്റിക്കിനോട് പരാജയപ്പെട്ട 2003/04 സീസണിന് ശേഷം യുവേഫയുടെ രണ്ടാം ടയർ ക്ലബ് ടൂർണമെന്റിലെ അവരുടെ പങ്കാളിത്തമായിരിക്കും.

അവസാന മത്സരത്തിൽ ബാഴ്സ പരാജയപ്പെട്ടാൽ, 17 വർഷത്തിനിടെ ക്ലബ്ബിന്റെ ഏറ്റവും മോശം യൂറോപ്യൻ പ്രകടനമായിരിക്കും അത്. യൂറോപ്യൻ മത്സരത്തിന്റെ കാര്യത്തിൽ ബാഴ്‌സലോണ ആരാധകരുടെ ഏതാണ്ട് മുഴുവൻ തലമുറയും തങ്ങളുടെ ടീമിനെ ചാമ്പ്യൻസ് ലീഗിൽ മാത്രമേ കണ്ടിട്ടുള്ളൂ, അതിനാൽ ഇത് ഒരു പ്രധാന വാർത്തയും നിരവധി ആളുകൾക്ക് പുതിയതും ആയിരിക്കും.

ബാഴ്സലോണ ബയേൺ മത്സരം സമനിലയവുമാകയും ബെൻഫിക്ക ഡൈനാമോയെ തോൽപിച്ചാൽ, അവർ ബാഴ്സയുമായി പോയിന്റ് നിലയിൽ ഒപ്പമെത്തും ആദ്യ പാദത്തിൽ ലിസ്ബണിൽ 3-0 ന് വിജയിച്ചതിന്റെ ആനുകൂല്യത്തിൽ ബാഴ്സ പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കും.ഇതുവരെയുള്ള മത്സരത്തിൽ ഒരു പോയിന്റ് മാത്രം നേടിയ ഡൈനാമോ ടീമിനെതിരെ പോർച്ചുഗീസ് ടീമിന് വിജയിക്കാനായില്ലെങ്കിൽ മാത്രമേ ബാഴ്സ സമനില നേടിയത് കൊണ്ട് കാര്യമുണ്ടാവു. ബാഴ്സലോണയെ ബയേൺ പരാജയപെടുത്തിയാൽ അവസാന സ്ഥാനത്തുള്ള ഡൈനാമോ കീവ് ബെൻഫിക്കയെ പരാജയപെടുത്തിയാൽ മാത്രമേ ബാഴ്‌സലോണയ്ക്ക് നോക്ക് ഔട്ടിലേക്ക് കടക്കാൻ സാധിക്കു.

Rate this post