ന്യൂ ഇംഗ്ലണ്ടിനെതിരെയുള്ള ഇരട്ട ഗോളോടെ MLSൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ലയണൽ മെസ്സി | Lionel Messi

മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെതിരെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ 65,612 ആരാധകരുടെ മുന്നിൽ ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.രു ഗോളിന് പിറകിൽ നിന്ന ഇന്റർമയാമി മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ ലയണൽ മെസ്സി ആരാധകർക്ക് വിരുന്നൊരുക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലയണൽ മെസ്സിക്ക് പുറമെ ലൂയി സുവാരസ് ബെഞ്ചമിൻ ക്രെമാഷി എന്നിവർ ഓരോ ഗോൾ നേടി.

ഇന്നത്തെ ഇരട്ട ഗോളോടെ ലയണൽ മെസ്സി ഒരു MLS റെക്കോർഡ് സ്ഥാപിചിരിക്കുകയാണ്.ലീഗ് ചരിത്രത്തിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഒന്നിലധികം ഗോൾ സംഭാവനകൾ രേഖപ്പെടുത്തുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി മാറിയിരിക്കുകയാണ്. ന്യൂ ഇംഗ്ലണ്ടിനെതിരെയുള്ള ഇരട്ട ഗോളുകളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ റയൽ സാൾട്ട് ലേക്ക് സ്‌ട്രൈക്കർ ക്രിസ്റ്റ്യൻ അരാംഗോയെയും ഡിസി യുണൈറ്റഡ് സ്‌ട്രൈക്കർ ക്രിസ്റ്റ്യൻ ബെൻ്റേക്കെയും പിന്നിലാക്കിയിരിക്കുകയാണ് ലയണൽ മെസ്സി. ലീഗിൽ ഒന്പത് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.

ഈ സീസണിൽ ലീഗിൽ 7 മത്സരങ്ങൾ കളിച്ച മെസ്സി 9 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്നും 16 ഗോൾ സംഭാവനകൾ നേടാൻ മെസ്സിക്ക് സാധിച്ചു.2024-ലെ കാമ്പെയ്‌നിനിടെ മെസ്സിക്ക് ഇപ്പോൾ മൂന്ന് ബ്രേസുകൾ ഉണ്ട്.ഒർലാൻഡോ സിറ്റി എസ്‌സിയെ 5-0 ത്തിനു പരാജയപെടുത്തിയപ്പോഴും നാഷ്‌വില്ലെ എസ്‌സിയെ 3-1 ന് പരാജയപ്പെടുത്തിയപ്പോഴും മെസ്സി ഇരട്ട ഗോളുകൾ നേടി.

മത്സരത്തിൽ ഒന്നാം മിനുട്ടിൽ തന്നെ ഗില്ലിൻ്റെ അസിസ്റ്റിൽ നിന്നും ടോമസ് ചാങ്കലേ ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. മത്സരത്തിന്റെ 32 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഗോളിലൂടെ ഇന്റർ മയാമി സമനില പിടിച്ചു.റോബർട്ട് ടെയ്‌ലർ കൊടുത്ത പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ ലയണൽ മെസ്സി വലയിലാക്കി മയാമിയെ ഒപ്പമെത്തിച്ചു.67 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.ബോക്‌സിനുള്ളിലേക്ക് സെർജിയോ ബുസ്‌ക്വെറ്റ്‌സ് നൽകിയ പാസ് സ്വീകരിച്ച മെസ്സി അത് ഗോളാക്കി മാറ്റി.

83 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഹാട്രിക്ക് നേടുന്നതിന്റെ അടുത്തെത്തി.മത്യാസ് റോജാസ് കൊടുത്ത പാസിൽ നിന്നുമുള്ള മെസ്സിയുടെ ഷോട്ട് ഗോളി ഹെൻറിച്ച് റവാസ് തടുത്തുവെങ്കിലും റീബൗണ്ടിൽ മിഡ്‌ഫീൽഡർ ബെഞ്ചമിൻ ക്രെമാഷി ഗോളാക്കി.88-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ലൂയിസ് സുവാരസ് മയാമിയുടെ നാലാം ഗോൾ നേടി. 11 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസിൽ ഒന്നാം സ്ഥാനത്താണ്.

Rate this post