ലയണൽ സ്കെലോണി അർജന്റീന പരിശീലക സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നിൽ ലയണൽ മെസ്സിയോ ? |Lionel Messi |Lionel Scaloni

കോപ്പ അമേരിക്കയും ലോകകപ്പ് കിരീടവും അർജന്റീനക്ക് നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കെലോണി 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾക്കിടെ തന്റെ ഭാവി ചർച്ച ചെയ്തിരുന്നു, അര്ജന്റീന പരിശീലകന്റെ ജോലി അവസാനിപ്പിക്കും എന്ന സൂചന അദ്ദേഹം നൽകിയിരുന്നു.

മാരക്കാനയിൽ ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് സ്കെലോണി പരിശീലക സ്ഥാനം ഒഴിയും എന്ന സൂചന നൽകിയത്. കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീം കാണിച്ച നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷം സ്കെലോണി പറഞ്ഞു.

” ഇപ്പോൾ ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. ഇതൊരു വിടപറയലല്ല, പക്ഷെ വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവിടെ നിലവാരം ഉയർന്ന നിലയിൽ നിൽക്കണം.അത് തുടരാൻ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാൻ ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്.കാരണം ടീമിന് വേണ്ടത് പരമാവധി ഊർജ്ജം നൽകുന്ന പരിശീലകനെയാണ്” ലയണൽ സ്കെലോണി പറഞ്ഞു.

എന്നാൽ ലയണൽ സ്കെലോണിയുടെ പരിശീലക സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നിൽ ലയണൽ മെസിയുമായുള്ള പ്രശ്നങ്ങളാണെന്ന് അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു. ബ്രസീലിനെതിരെയുള്ള മത്സരത്തിന് മുന്നേ നടന്ന സംഭവങ്ങളാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴിവെച്ചത്. മത്സരത്തിന് മുന്നോടിയായി ആരാധകരും പോലീസും തമ്മിൽ അക്രമം പൊട്ടിപുറപ്പെട്ടിരുന്നു .സ്ഥിതിഗതികൾ വഷളായതോടെ ക്യാപ്റ്റൻ ലയണൽ മെസ്സി മുൻകൈയെടൂത്ത് തന്റെ ടീമംഗങ്ങളെ പിച്ചിൽ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ഈ തീരുമാനം സ്‌കലോനിയുമായി “ആലോചിക്കാതെ ” മെസ്സി എടുത്തതാണ്.

പരിശീലകനായ ലയണൽ സ്‌കലോണിയോടോ അതല്ലെങ്കിൽ അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫിനോടോ ഇക്കാര്യത്തിൽ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല.സ്‌കലോണിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് മെസ്സി തന്റെ താരങ്ങളെയും കൂട്ടി ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു പോയത്.ദേശീയ ടീമിനെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വെല്ലുവിളികളും പിരിമുറുക്കങ്ങളും നിർണായക നിമിഷങ്ങളിലെ കൂടിയാലോചനയുടെ അഭാവവും, അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരണമോ എന്ന് സ്‌കലോനിയെ ചിന്തിപ്പിച്ചു .

അർജന്റീനിയൻ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ലോകകകപ് കിരീടം സ്വന്തമാക്കിയതിന്റെ പണം ഇപ്പോഴും ലഭിച്ചിട്ടില്ല എന്ന വാർത്തകൾ അതിനു പുറത്ത് വന്നിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) ലയണൽ സ്കെലോണിയും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല.2024-ലെ കോപ്പ അമേരിക്കയ്ക്ക് ശേഷം സ്ഥാനമൊഴിയും എന്നാണ് സ്കെലോണി തീരുമാനിച്ചിരിക്കുന്നത്.

സീസണിന്റെ അവസാനത്തിൽ കാർലോ ആൻസലോട്ടിയെ മാറ്റി സ്‌കലോനിയെ നിയമിക്കാനുള്ള സാധ്യതയെക്കുറിച്ച് റയൽ മാഡ്രിഡ് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ മാഡ്രിഡ് പരിശീലകനായ ആൻസലോട്ടി ക്ലബ് വിടുമെന്നും അടുത്ത വർഷം ബ്രസീലിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുമെന്നും അഭ്യൂഹമുണ്ട്.

5/5 - (1 vote)
ArgentinaLionel Messi