അവസാന മത്സരത്തിലും ലിയോ മെസ്സിക്കെതിരെ കൂക്കിവിളിച്ച് പിഎസ്ജി ഫാൻസ്‌ |Lionel Messi

സീസണിലെ ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തിയ പാരിസ് സെന്റ് ജർമയിൻ ലീഗിലെ അവസാന മത്സരത്തിന് ഹോം സ്റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിൽ പിഎസ്ജി കളത്തിൽ ഇറങ്ങുമ്പോൾ ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു ഈ മത്സരം. മത്സരത്തിൽ തോൽവിയറിഞ്ഞെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ച പിഎസ്ജി മത്സരശേഷം കിരീട ആഘോഷവും നടത്തി.

എന്നാൽ സീസണിലെ പിഎസ്ജിയുടെ അവസാന മത്സരം ചില സൂപ്പർ താരങ്ങളുടെ പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരം കൂടിയായിരുന്നു. പ്രധാനമായും ലിയോ മെസ്സി, സെർജിയോ റാമോസ് എന്നീ താരങ്ങളുടെ അവസാന പിഎസ്ജി മത്സരം. മത്സരത്തിന് മുൻപ് തന്നെ ഇരുതാരങ്ങളും പിഎസ്ജി വിടുമെന്ന് ഒഫീഷ്യൽ വാർത്ത പിഎസ്ജി പുറത്ത് വിട്ടിരുന്നു. എന്തായാലും അവസാന മത്സരത്തിൽ ഗോൾ നേടാൻ സെർജിയോ റാമോസിന് കഴിഞ്ഞു.

പിഎസ്ജി ഫാൻസ്‌ ലിയോ മെസ്സിക്കെതിരെ എതിരെ സ്ഥിരമായി ഉയർത്തുന്ന വിമർശനങ്ങളും കൂക്കിവിളികളും കാരണമാണ് ലിയോ മെസ്സി പിഎസ്ജിയിൽ കരാർ പുതുക്കാൻ തയ്യാറാകാത്തതിന്റെ പ്രധാന കാരണം. പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരം അരങ്ങേറുന്നതിനു മുൻപ് സ്റ്റേഡിയത്തിൽ ലിയോ മെസ്സിയുടെ പേര് പറഞ്ഞപ്പോഴും പിഎസ്ജി ഫാൻസ്‌ ലിയോ മെസ്സിക്കെതിരെ കൂക്കിവിളിച്ചു.

പിഎസ്ജി ഫാൻസ്‌ മെസ്സിക്കെതിരെ ഉയർത്തുന്ന ഇത്തരം കളിയാക്കലുകൾക്കെതിരെ മെസ്സിയുടെ ഫാൻസ്‌ രംഗത്ത് വരുന്നുണ്ട്. അവസാന മത്സരത്തിൽ പോലും ലിയോ മെസ്സിക്ക് മികച്ച യാത്രപറച്ചിൽ നൽകാൻ പോലും പിഎസ്ജി ഫാൻസ്‌ തയ്യാറായില്ലെന്നാണ് മെസ്സി ഫാൻസ്‌ പറയുന്നത്. മെസ്സിയുടെ പേര് പറഞ്ഞപ്പോൾ കൂക്കിവിളിച്ചത് മോശമായെന്ന് ഫാൻസ്‌ പറയുന്നുണ്ട്.

പിഎസ്ജി ക്ലബ്‌ വിടാൻ തീരുമാനിച്ച ലിയോ മെസ്സിയുടെ അടുത്ത ക്ലബ്‌ ഏതാകുമെന്ന ചർച്ചകളാണ് നിലവിൽ ഫുട്ബോൾ ലോകത്ത് നടക്കുന്നത്. മുൻ ക്ലബ്ബായ എഫ്സി ബാഴ്‌സലോണ, സൗദി ക്ലബ്ബായ അൽ ഹിലാൽ എന്നീ ക്ലബ്ബുകളെ കൂടാതെ ലിയോ മെസ്സിയെ അവസാനനിമിഷത്തിൽ സ്വന്തമാക്കാൻ ചില യൂറോപ്യൻ ക്ലബ്ബുകൾ കൂടി രംഗത്ത് എത്തുന്നുണ്ടെന്നാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്തത്. ലിയോ മെസ്സി തന്റെ ഭാവിയെ കുറിച്ച് ഉടനെ തന്നെ തീരുമാനം എടുക്കുമെന്നും ഫാബ്രിസിയോ പറഞ്ഞു.