യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫക്കെതിരെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് ഫ്രഞ്ച് ശക്തികളായ പിഎസ്ജി സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവരുടെ മൈതാനത്ത് പിഎസ്ജി വിജയം നേടിയത്.ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരാണ് ഗോളുകൾ നേടിയത്. ഇപ്പോൾ ഗ്രൂപ്പിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
എടുത്തു പറയേണ്ടത് മെസ്സിയുടെ പ്രകടനത്തെ കുറിച്ച് തന്നെയാണ്. മറ്റൊരു മാസ്മരിക പ്രകടനമാണ് മെസ്സി ഇന്നലെയും കാഴ്ചവെച്ചത്.കളത്തിൽ നിറഞ്ഞു കളിക്കാൻ മെസ്സിക്ക് സാധിച്ചു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി ഇന്നലത്തെ വിജയത്തിന് വേണ്ടി പിഎസ്ജിക്ക് സംഭാവന ചെയ്തത്.
മത്സരത്തിൽ പിഎസ്ജി ഒരു ഗോളിന് പുറകിൽ നിന്നപ്പോൾ ടീമിനെ തിരിച്ച് കൊണ്ടുവന്നത് മെസ്സിയാണ്.മെസ്സിയും എംബപ്പേയും ചേർന്നുകൊണ്ട് നടത്തിയ മുന്നേറ്റം മെസ്സിയാണ് ഫിനിഷ് ചെയ്തത്.37ആം മിനുട്ടിലായിരുന്നു മെസ്സിയുടെ ഈ ഗോൾ പിറന്നത്.പിന്നീട് 69ആം മിനുട്ടിലാണ് മെസ്സിയുടെ മറ്റൊരു മനോഹരമായ അസിസ്റ്റ് പിറന്നത്.എതിർതാരങ്ങൾക്ക് ഒരു പഴുതും നൽകാതെ മെസ്സി തന്റെ പാസ് എംബപ്പേയിലേക്ക് എത്തിക്കുകയും എംബപ്പേ അത് ഗോളാക്കി മാറ്റുകയുമായിരുന്നു.
🔎 | FOCUS
— SofaScore (@SofaScoreINT) September 14, 2022
Lionel Messi led PSG to a 3:1 win over Maccabi Haifa side with this brilliant performance:
👌 78 touches
⚽️ 1 goal
🎯 7 shots/3 on target
🅰️ 1 assist
🔑 2 key passes
👟 49/54 accurate passes
💨 3/4 successful dribbles
📈 9.1 SofaScore rating
👏👏#MACPSG #UCL pic.twitter.com/CHxQhJzxli
പിന്നീട് നെയ്മറുടെ ഗോൾ കൂടി വന്നതോടെ പിഎസ്ജി വിജയം ഉറപ്പിക്കുകയായിരുന്നു.മെസ്സിയുടെ പ്രകടനത്തിന്റെ കണക്കുകൾ ഡാറ്റ അനലൈസർമാരായ സോഫ സ്കോർ പുറത്ത് വിട്ടിട്ടുണ്ട്.78 touches, 1 goal, 7 shots/3 on target, 1 assist, 2 key passes,49/54 accurate passes, 3/4 successful dribbles, 9.1 SofaScore rating ഇതാണ് മെസ്സിയുടെ ഇന്നലെത്തെ പ്രകടനം.
മെസ്സി എത്രത്തോളം മത്സരത്തിൽ ഇടപഴകി എന്നുള്ളതിന്റെ തെളിവുകളാണ് ഈ കണക്കുകൾ.ഈ സീസണിൽ ഇപ്പോൾ മെസ്സി ആകെ 5 ഗോളുകളാണ് നേടിയിട്ടുള്ളത്.എട്ട് അസിസ്റ്റുകളും നേടിക്കഴിഞ്ഞിട്ടുണ്ട്. ഓരോ മത്സരം കൂടുന്തോറും മെച്ചപ്പെട്ട് വരുന്ന മെസ്സിയെയാണ് പിഎസ്ജിയിൽ കാണാനാവുക.