അർജന്റീന അവസാനമായി ഒരു അന്തരാഷ്ട്ര കിരീടം നേടിയിട്ട് 28 വർഷം ആയിരിക്കുകയാണ്. ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വാക്വിലിലെ എസ്റ്റാഡിയോ സ്മാരകത്തിൽ മെക്സിക്കോയ്ക്കെതിരെ 2-1 ന്റെ വിജയം നേടിയാണ് 14-ാമത് കോപ അമേരിക്ക കിരീടം അര്ജന്റീന നേടിയത്. അതിനു ശേഷം നാല് ഫൈനലുകളിൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ അവർക്കായില്ല.ഈ വർഷത്തെ കോപ്പയിൽ കിരീട വരൾച്ചയ്ക്ക് ഒരു അറുതി വരുത്താൻ തന്നെയാണ് അർജന്റീന മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം മുതൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന അർജന്റീന കിരീട പ്രതീക്ഷകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഫോം തന്നെയാണ് അർജന്റീനയുടെ കരുത്ത്. ലയണൽ മെസ്സി പിച്ചിലുള്ളിടത്തോളം 2021 ലെ കോപ്പ അമേരിക്കയിൽ കിരീടം നേടാൻ കൂടുതൽ കൂടുതൽ സാധ്യതയുള്ള ടീം അര്ജന്റീന തന്നെയാണ്.ഞായറാഴ്ച ബ്രസീലിനെതിരെയുള്ള ഫൈനലിന് മുൻപ് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യമാണ് ലയണൽ മെസ്സിക്ക് ഒടുവിൽ ഒരു അന്താരാഷ്ട്ര കിരീടം നേടാൻ കഴിയുമോ? എന്നത്.
ക്ലബ്ബിലും വ്യക്തിഗത തലത്തിലും സാധ്യമായ എല്ലാ ബഹുമതികളും സൂപ്പർ താരം കരസ്ഥമാക്കിയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് മെസ്സിയെ കണക്കാക്കുന്നത്. പെലെ, ഡീഗോ മറഡോണ എന്നിവരോടൊപ്പം എക്കാലത്തെയും മികച്ച കളിക്കാരനായാണ് മെസ്സിയെ കണക്കാക്കുന്നത്.അര്ജന്റീനക്കൊപ്പം ഇതുവരെയുംകിരീടം നേടാൻ സാധിക്കാത്ത 34 കാരന്റെ മുന്പിലുളള ചോദ്യം ഇപ്പോൾ ഇല്ലെങ്കിൽ, എപ്പോഴാണ്? എന്നതാണ്. മെസ്സിക്ക് മുന്നിൽ കിരീടം നേടാൻ രണ്ട് വസരം ഉണ്ട് കോപ്പയും ലോകകപ്പും, പക്ഷേ ലോകകപ്പ് ബുദ്ധിമുട്ടാണ്,1970 ൽ ബ്രസീലിനൊപ്പം ലോകകപ്പ് ജേതാവായ ടോസ്റ്റാവോ പറഞ്ഞു. കോപ്പയിൽ മികച്ച ഫോമിലാണ് ടൂർണമെന്റിൽ കൂടുതൽ ഗോളുകളും അസിസ്റ്റും മെസ്സിയുടെ പേരിലാണ് .അർജന്റീനയുടെ 11 ഗോളുകളിൽ, മെസ്സി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നൽകി.
മെസ്സിയുടെ ഏറ്റവും മെച്ചപ്പെട്ട പതിപ്പാണ് നമ്മൾ കാണുന്നത് ,അദ്ദേഹം പന്ത് തൊടുമ്പോഴെല്ലാം, മറഡോണയുടെ ശൈലിയിൽ മൂന്ന് പേർ അയാളുടെ കൂടെ ഉണ്ടാവും അർജന്റീനയുടെ മുൻ കളിക്കാരനും ഇപ്പോൾ മോണ്ടെറിയുടെ പരിശീലകനുമായ അന്റോണിയോ മുഹമ്മദ് അർജന്റീനയിലെ കായിക ദിനപത്രമായ ഓലെയിൽ എഴുതി.മെസ്സിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ദേശീയ ടീമിനൊപ്പം ഒരു കിരീടം. മെസ്സി അന്തരാഷ്ട്ര കിരീടത്തിൽ എത്ര വില കല്പിക്കുന്നു എന്നും അദ്ദേഹത്തിന്റെ സഹ താരങ്ങൾക്ക് നന്നായി അറിയാം. മുൻകാലങ്ങളിൽ ഫൈനലിൽ പരാജയപെട്ടപ്പോഴും , തന്റെ മികവ് പ്രധാന മത്സരങ്ങളിൽ പുറത്തെടുക്കാൻ സാധിക്കാതെ വന്നപ്പോഴും മെസ്സിക്കും അദ്ദേഹത്തിന്റെ സഹതാരങ്ങൾക്കും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഈ വർഷം മെസ്സിക്ക് ചുറ്റും ഒഴികഴിവുകൾ കുറവായ മികച്ച ടീം തന്നെ കൂടെ ഉണ്ട്. 1978 ,1986 ലും കിരീടം നേടിയ അർജന്റീനയുടെ അത്ര ശക്തമല്ലെങ്കിലും കോച്ച് ലയണൽ സ്കലോണിയുടെ കീഴിൽ 2019 ലെ കോപ്പ അമേരിക്കക്ക് ശേഷം 19 കളികളിൽ തോൽവി അറിയാതെയാണ് അവർ ഫൈനലിൽ എത്തിയത്. മെസ്സിക്കൊപ്പം സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ എന്നി സീനിയർ താരങ്ങൾക്കും കിരീടം നേടാനുള്ള അവസാന അവസരം കൂടിയാണ് ഈ കോപ്പ അമേരിക്ക. ടീമിലെ പരിചയസമ്പന്നരായവരും യുവ താരങ്ങളും ന്നായി അറിയാം അവർ കളിക്കുന്നത് അർജന്റീനയ്ക്ക് മാത്രമല്ല, മെസ്സിക്കും വേണ്ടിയാണെന്നും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അർഹിക്കുന്ന പദവി നൽകാനുള്ള അവസരമാണിതെന്നും.