എന്തുകൊണ്ടാണ് ലയണൽ മെസ്സി ബാഴ്‌സലോണയെയും അൽ-ഹിലാലിനെയും മറികടന്ന് ഇന്റർ മിയാമിയെ തിരഞ്ഞെടുത്തത് |Lionel Messi

ലയണൽ മെസ്സിയുടെ അടുത്ത ഫുട്ബോൾ അധ്യായം മിയാമി നഗരത്തിൽ അരങ്ങേറും. പി‌എസ്‌ജിയുമായുള്ള സംഭവബഹുലമായ അദ്ധ്യായം പാരീസിൽ അവസാനിപ്പിച്ചതിന് ശേഷം അർജന്റീനിയൻ സൂപ്പർ താരം ഫ്ലോറിഡ നഗരത്തിലേക്ക് പറക്കുകയാണ്.

പിഎസ്ജി യിൽ ലയണൽ മെസ്സി അവസാന മത്സരം കളിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ ബാഴ്‌സലോണയും സൗദി ക്ലബ് അൽ ഹിലാലും ഓഫറുമായി സൂപ്പർ താരത്തിന് പിന്നാലെ വന്നിരുന്നു.എന്നാൽ അവരെയെല്ലാം മറികടന്ന് ഇന്റർ മിയാമിക്കൊപ്പം യുഎസ്എയിൽ കാലുകുത്താൻ മെസ്സി തീരുമാനിച്ചു.അൽ-ഹിലാലിൽ നിന്ന് പ്രതിവർഷം ഒരു ബില്യൺ യൂറോ പ്രതിഫലം മെസ്സി നിരസിച്ചതായും റിപ്പോർട്ടുണ്ട്.ഇത് എല്ലാ ഫുട്ബോൾ റെക്കോർഡുകളും തകർക്കുന്ന ഒന്നായിരുന്നു.

സൗദി അറേബ്യയിൽ, അദ്ദേഹത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ എന്നിവരോടൊപ്പം ചേരാമായിരുന്നു. പക്ഷെ 35 കാരൻ അത് വേണ്ടെന്നു വെക്കുകയായിരുന്നു.തന്റെ കരിയറിന്റെ സായാഹ്നത്തിൽ മെസ്സിക്ക് സൗദിയിൽ പോകുന്നതാണ് കൂടുതൽ ഗുണമെന്നിരിക്കെ എന്തുകൊണ്ടാണ് മെസ്സി ഇന്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചത്?.സൗദി ക്ലബ് അൽ-ഹിലാലിലോ ബാഴ്‌സലോണയിലോ പകരം അദ്ദേഹം ഇന്റർ മിയാമിയിൽ ചേരുന്നതിന്റെ കാരണങ്ങൾ എന്താണ്.ലയണൽ മെസ്സിയുടെ എംഎൽഎസിലേക്കുള്ള വരവ് ഒരു തകർപ്പൻ ട്രാൻസ്ഫർ സ്റ്റോറി ആയിരിക്കും.

ഇന്റർ മിയാമിയുടെ ജേഴ്സി ധരിക്കുന്ന ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ഗ്രൗണ്ടിലെ കാര്യങ്ങളിൽ വലിയ മാറ്റം കൊണ്ട് വരും എന്നുറപ്പാണ് .അതിലുമുപരി ക്ലബ്ബിന്റെയും ലീഗിന്റെയും സാമ്പത്തിക കാര്യങ്ങളിൽ വലിയ വളർച്ച കൊണ്ടുവരുമെന്നുറപ്പാണ്. മിയാമിയിലേക്കുള്ള മെസ്സിയുടെ നീക്കത്തിൽ ആപ്പിളും അഡിഡാസും പോലുള്ള വമ്പൻ ബ്രാൻഡുകൾക്കും പങ്കുണ്ട്.എം‌എൽ‌എസ് സീസൺ പാസുകളിൽ നിന്ന് ആപ്പിൾ സൃഷ്ടിക്കുന്ന വരുമാനത്തിൽ നിന്ന് അദ്ദേഹത്തിന് ഒരു വലിയ പാക്കേജ് ലഭിക്കും.മിയാമിയിൽ എത്തിയതിന് ശേഷം അഡിഡാസിൽ നിന്ന് മെസ്സിക്ക് ലാഭവിഹിതം ലഭിക്കും.

MLS ക്ലബ്ബിൽ ചേർന്നതിന് ശേഷം, മെസ്സിയെ അടിസ്ഥാനമാക്കി അഡിഡാസ് വിൽക്കുന്ന എല്ലാ ഉൽപ്പന്നത്തിന്റെയും ഒരു പങ്ക് അയാൾക്ക് ലഭിക്കുമെന്നാണ് ഇതിനർത്ഥം.ലയണൽ മെസ്സിക്ക് മിയാമിയിൽ ഒരു വീടുണ്ട്. മുൻ പിഎസ്‌ജി താരത്തിന്റെ ആഡംബര വാസസ്ഥലം നിലവിൽ വാടകയ്ക്ക് നൽകിയിരിക്കുകയാണെങ്കിലും താരം കുടുംബത്തോടൊപ്പം സ്വന്തം വീട്ടിൽ താമസിക്കും.ലോകകപ്പ് 2022 വിജയിക്ക് കുറഞ്ഞത് മറ്റൊരു സീസണെങ്കിലും യൂറോപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, സ്പാനിഷ് ഭീമൻമാരായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോയ്സ്.

എന്നാൽ ബാഴ്‌സലോണയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്‌നങ്ങൾ അർത്ഥമാക്കുന്നത് മെസ്സിക്ക് ഒരു കരാർ വാഗ്ദാനം ചെയ്യുന്ന അവസ്ഥയിലായിരുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ സ്വപ്‌നമായ ഹോംകമിംഗ് യാഥാർത്ഥ്യമായില്ല.സൗദി പ്രോ ലീഗിനേക്കാൾ വലിയ പാരമ്പര്യം MLS ന് ഉണ്ട് ,ലയണൽ മെസ്സിയും മാന്യമായ മത്സര തലത്തിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു. യൂറോപ്യൻ പ്രതിഭകളെ ആകർഷിക്കുന്ന കാര്യത്തിൽ സൗദി പ്രോ ലീഗ് ചില വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, അത് ഇപ്പോഴും MLS ലെവലിൽ എത്തിയിട്ടില്ല. അതിനാൽ സൗദി അറേബ്യയെക്കാൾ യുഎസ്എയെ തിരഞ്ഞെടുക്കാനുള്ള മെസ്സിയുടെ തീരുമാനത്തിലും ഇതിന് ഒരു പങ്കുണ്ട്.

3.5/5 - (193 votes)