ലയണൽ മെസ്സി കളിച്ചില്ല , ഇന്റർ മയാമിക്കെതിരെയും ഇൻ്റർ മിയാമിക്കെതിരെയും പ്രതിഷേധവുമായി ആരാധകർ |Lionel Messi

യുഎസ് മേജർ ലീ​ഗ് സോക്കർ ടീം ഇന്റർ മയാമിയും ഹോങ്കോങ് ഇലവനും തമ്മിലുള്ള പ്രീ-സീസൺ ഫ്രണ്ട്ലിയിൽ ലയണൽ മെസ്സി കളിക്കാത്തതിൽ പ്രതിഷേധവുമായി ആരാധകർ. മത്സര ശേഷം കോപാകുലരായ ആരാധകർ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.ഹോങ്കോംഗ് സെലക്ട് ഇലവനെ നടന്ന മത്സരത്തിൽ ഇന്റർ മയാമി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയിരുന്നു.

പ്രദർശന മത്സരം സംഘടിപ്പിച്ചവർക്കെതിരെ ഹോങ്കോങ് സർക്കാർ നിയമനടപടിക്കൊരുങ്ങുകയാണ്. ലയണൽ മെസ്സി കളിക്കും എന്ന് പറഞ്ഞാണ് മത്സരം സംഘടിപ്പിച്ചതും ടിക്കറ്റ് വില്പന നടത്തിയതും.തങ്ങളുടെ ഹീറോയെ കാണാൻ 1,000 ഹോങ്കോംഗ് ഡോളറിന് മുകളിൽ ($125) നൽകിയ 38,323 ആളുകളിൽ നിന്ന് വലിയ രോക്ഷം ഉണ്ടാവുകയും ചെയ്തു. പല ആളുകളും അഞ്ചിരട്ടി തുക മുടക്കിയാണ് ടിക്കറ്റു വാങ്ങി മത്സരം കാണാൻ എത്തിയത്. രണ്ടാം പകുതിയുടെ പകുതിയിൽ, “ഞങ്ങൾക്ക് മെസ്സി വേണം” എന്ന ചാന്റ് ഹോങ്കോംഗ് സ്റ്റേഡിയത്തിന് ചുറ്റും ഉയർന്നു.

തുക തിരികെ വരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. അഴിമതിയാണെന്നു ആരാധകർ ആരോപണമുന്നയിച്ചു.മെസിക്ക് പുറമെ മറ്റൊരു പ്രധാനപ്പെട്ട താരമായ ലൂയിസ് സുവാരസും മത്സരത്തിൽ ഇന്റർ മിയാമിക്കായി ഇറങ്ങിയില്ല.ഇന്റർ മിയാമി ടീമിനെ ആരാധകർ കൂക്കി വിളിക്കുക വരെ ചെയ്‌തു. ഹോങ്‌കോങ്ങിൽ മെസിയുടെ പരിശീലനം കാണാൻ തന്നെ നാൽപത്തിനായിരത്തോളം ആരാധകർ എത്തിയിരുന്നു. ഞായറാഴ്ച രാവിലെ നടത്തിയ വിലയിരുത്തലിന് ശേഷമാണ് ക്ലബ്ബിൻ്റെ മെഡിക്കൽ ടീം തീരുമാനമെടുത്തതെന്ന് മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ പറഞ്ഞു.

“ലിയോയുടെ (മെസ്സി) അഭാവത്തിൽ ആരാധകരുടെ നിരാശ ഞങ്ങൾ മനസ്സിലാക്കുന്നു,” മാർട്ടിനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.“ധാരാളം ആരാധകർ നിരാശയിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഞങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നു.ലിയോയെ കുറച്ച് സമയത്തേക്കെങ്കിലും കളിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അപകടസാധ്യത വളരെ വലുതായിരുന്നു” കോച്ച് പറഞ്ഞു.

വ്യാഴാഴ്ച സൗദി അറേബ്യയിൽ നടന്ന മിയാമിയുടെ അവസാന മത്സരത്തിൽ 36 കാരനായ മെസ്സി കളിച്ചത് വെറും ആറ് മിനിറ്റ് മാത്രമാണ്.മെസി കളിക്കുന്നതിന്റെ ഭാ​ഗമായി ഏതാണ്ട് 25 കോടി രൂപയാണ് സർക്കാർ സഹായം നൽകിയത്. ​ഗ്രാന്റായി നൽകിയ തുക തിരിച്ചടയ്ക്കുന്നതടക്കമുള്ള നടപടികൾ സംഘാടകർക്കെതിരെ എടുക്കുമെന്നു സർക്കാർ വ്യക്തമാക്കി.

Rate this post