ലിയോ മെസ്സി പരിശീലനം ആരംഭിച്ചു, മിയാമിക്കൊപ്പം തിരിച്ചുവരാനൊരുങ്ങി മെസ്സി | Lionel Messi
മാർച്ച് മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിൽ വച്ച് നടക്കുന്ന നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദമത്സരങ്ങളിൽ എൽ സാൽവഡോറും കോസ്റ്ററികയുമാണ് എതിരാളികൾ. അമേരിക്കയിൽ വെച്ച് നടക്കുന്ന ഈ രണ്ട് സൗഹൃദം മത്സരങ്ങളിലും അർജന്റീന നിരയിലെ സൂപ്പർതാരങ്ങൾ കളിക്കില്ല.
അർജന്റീന ദേശീയ ടീമിന്റെ നായകനായ ലിയോ മെസ്സിയും പൌലോ ഡിബാല തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം ഈ മാസം നടക്കുന്ന അർജന്റീനയുടെ സൗഹൃദമത്സരങ്ങൾ കളിക്കില്ല എന്ന് ഒഫീഷ്യലി ഉറപ്പായിട്ടുണ്ട്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്നതിനിടയിലാണ് സൂപ്പർ താരമായ ലിയോ മെസ്സിക്ക് നിസ്സാരപരിക്ക് ബാധിക്കുന്നത്.
(🌕) Lionel Messi did some jogging at the Inter Miami training today. The evolution is going well and Leo aims to arrive in optimal conditions for the first leg against Monterrey. @hernanclaus 🚑🇦🇷 pic.twitter.com/5bSwPXQs6J
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 20, 2024
വലത് കാലിന്റെ ഹാംസ്ട്രിങ് പരിക്ക് പാദിച്ച ലിയോ മെസ്സി ഇന്റർനാഷണൽ ബ്രേക്കിലെ സമയംകൊണ്ട് തുടർച്ചയായി ബാധിക്കുന്ന ഈയൊരു പരിക്ക് മുഴുവനായും മാറ്റാനുള്ള ശ്രമങ്ങളിലാണ്. ഇന്റർമിയാമി ടീം സ്റ്റാഫുകളുടെ പിന്തുണയിൽ പരിക്കിൽ നിന്നും തിരിച്ചുവരാനുള്ള പരിശ്രമങ്ങളിലാണ് ലിയോ മെസ്സി. അതിനാൽ മെസ്സി ഇല്ലാതെയായിരിക്കും അർജന്റീന കളത്തിൽ ഇറങ്ങുന്നത്.
നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ഇന്റർമിയാമി ടീമിനോടൊപ്പം പരിശീലനം ആരംഭിച്ച ലിയോ മെസ്സി നിലവിൽ ജോഗിങ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടക്കുന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിലേക്ക് തിരിച്ചെത്തുവാനാണ് ലിയോ മെസ്സി നിലവിൽ ആഗ്രഹിക്കുന്നത്. കോപ്പ അമേരിക്ക ടൂർണമെന്റ് വരാൻ ഒരുങ്ങവെ പൂർണമായും സജ്ജമാവാനും ലിയോ മെസ്സി ലക്ഷ്യമിടുന്നു.