‘പുതിയ വെല്ലുവിളി നേരിടാൻ ഞാൻ തയ്യാറാണ് ,എടുത്ത തീരുമാനത്തിൽ സന്തുഷ്ടനാണ്’ : ലയണൽ മെസ്സി |Lionel Messi
സൂപ്പർ താരം ലയണൽ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിൽ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ഫുട്ബോൾ ആരാധകർ.
ഇതിനോടകം തന്നെ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള ടിക്കറ്റുകൾ ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ ദിവസം ലയണൽ മെസ്സി ഫ്ളോറിഡയിലെത്തുകയും ചെയ്തു.ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ തീരുമാനത്തിൽ ലയണൽ മെസ്സി സംതൃപ്തി പ്രകടിപ്പിക്കുകയും ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. ഞായറാഴ്ച ഇന്റർ മിയാമി കളിക്കാരനെന്ന നിലയിൽ തന്റെ ഔദ്യോഗിക അവതരണത്തിനുള്ള തയ്യാറെടുപ്പിലാണ് 36 കാരൻ.
OFFICIAL: Inter Miami will unveil Lionel Messi on Sunday, July 16 ahead of possible debut date on July 21 vs. Cruz Azul in The Leagues Cup. ☀️ pic.twitter.com/sR5J6yJU0f
— CBS Sports Golazo ⚽️ (@CBSSportsGolazo) July 11, 2023
“എടുത്ത തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. പുതിയ വെല്ലുവിളിയെ നേരിടാൻ ഞാൻ തയ്യാറാണ്. തന്റെ മാനസികാവസ്ഥയും ഗെയിമിനോടുള്ള സമീപനവും മാറ്റമില്ലാതെ തുടരുമെന്നും ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ പരിശ്രമിക്കുന്നതിലും തനിക്കും ക്ലബിനും വേണ്ടി പരമാവധി നൽകുന്നത് തുടരും “അർജന്റീനിയൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിനെ സ്വീകരിക്കാൻ ഇന്റർ മിയാമി വിപുലമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ഫോർട്ട് ലോഡർഡെയ്ലിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ മെസ്സിയുടെ അവതരണത്തിനായി ക്ലബ് പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
LIONEL MESSI HAS ARRIVED IN SOUTH FLORIDA TO MAKE HIS INTER MIAMI MOVE OFFICIAL ☀️
— ESPN FC (@ESPNFC) July 11, 2023
(via @SC_ESPN) pic.twitter.com/lgpKN3XeGN
.ഇന്റർ മിയാമിയിൽ ചേരുമ്പോൾ മെസ്സി തന്റെ മുൻ ബാഴ്സലോണ സഹതാരം സെർജിയോ ബുസ്ക്വെറ്റ്സ്, മുൻ അർജന്റീന കോച്ച് ജെറാർഡോ മാർട്ടിനോ എന്നിവരുമായി വീണ്ടും ഒന്നിക്കും.ജൂലൈ 21 ന് മെക്സിക്കൻ ടീമായ ക്രൂസ് അസുലിനെതിരായ ലീഗ് കപ്പിൽ ഇന്റർ മിയാമിക്കായി മെസ്സിയുടെ അരങ്ങേറ്റം ആരാധകർക്ക് പ്രതീക്ഷിക്കാം.മെസ്സിയുടെ വരവ് ഇന്റർ മിയാമി ആരാധകർക്കും ഫുട്ബോൾ സമൂഹത്തിനും ഇടയിൽ വലിയ ആവേശവും പ്രതീക്ഷയും സൃഷ്ടിച്ചു.
#NSTsports "I'm happy with the decision we made. I'm ready and eager to face the new challenge," Messi said in an interview with Argentinian TV on Tuesday.#Messi #InterMiamihttps://t.co/opxhyj52YW
— New Straits Times (@NST_Online) July 12, 2023
അദ്ദേഹം ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ മേജർ ലീഗ് സോക്കറിനും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുട്ബോൾ സംസ്കാരത്തിനും വലിയ ഉയർച്ച ഉണ്ടാവുമെന്ന പ്രതീക്ഷയുണ്ട്. അമേരിക്കയിലെ വെല്ലുവിളികളോടും അവസരങ്ങളോടും എങ്ങനെ പൊരുത്തപ്പെടുന്നുവെന്നറിയാൻ എല്ലാ കണ്ണുകളും ഇതിഹാസ അർജന്റീനിയിലേക്കായിരിക്കും.