കാര്യങ്ങൾ ബാഴ്സയുടെ കൈകളിൽ നിന്നും വഴുതി പോകുന്നു,മുതലടുക്കാൻ മറ്റുള്ള ക്ലബ്ബുകൾ |Lionel Messi

ലയണൽ മെസ്സിയെ എങ്ങനെ സ്വന്തമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന പദ്ധതികൾ തങ്ങളുടെ മുമ്പിൽ വ്യക്തമാക്കണമെന്ന് ലാലിഗ നേരത്തെ ബാഴ്സയെ അറിയിച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സ അതുമറികടന്നുകൊണ്ട് മെസ്സിയെ ടീമിലേക്ക് എത്തിക്കാനുള്ള പ്ലാൻ ലാലിഗക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ലാലിഗ അത് നിരസിക്കുകയായിരുന്നു.അവരെ സംബന്ധിച്ചിടത്തോളം അത് കൺവിൻസിങ് അല്ലായിരുന്നു.

പക്ഷേ എഫ്സി ബാഴ്സലോണ ഇനിയും ശ്രമങ്ങൾ നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.പക്ഷേ കാര്യങ്ങൾ എല്ലാം ബാഴ്സയുടെ കൈകളിൽ നിന്നും വഴുതി പോവുകയാണ്.ദിവസം കൂടുംതോറും മെസ്സിയെ തിരികെ എത്തിക്കൽ ബാഴ്സയെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണമായി കൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ കാണിക്കുന്നത്.അത് എഫ്സി ബാഴ്സലോണയും മനസ്സിലാക്കി കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.

മെസ്സിയെ എത്തിക്കണമെങ്കിൽ നിർബന്ധമായും ബാഴ്സ തങ്ങളുടെ സാലറി ബിൽ കുറയ്ക്കേണ്ടതുണ്ട്.അത് സാധിക്കാത്തതിനാലാണ് ലാലിഗ ബാഴ്സയുടെ പ്ലാനുകൾ തള്ളിക്കളഞ്ഞത്.അത് പരിഹരിക്കുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ എളുപ്പമല്ല.ലാലിഗ ബാഴ്സയുടെ വെയ്ജ് ബിൽ അപ്രൂവ് ചെയ്യാത്തതിനാൽ ഇനി ബാഴ്സക്ക് അത് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോവുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.അതുകൊണ്ടുതന്നെ കാര്യങ്ങൾ അതിസങ്കീർണമാണ്.

ഈ അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് മറ്റു ക്ലബ്ബുകളായ അൽ ഹിലാലും ഇന്റർ മിയാമിയും.ലയണൽ മെസ്സിക്ക് മുന്നിൽ ഇപ്പോൾ രണ്ട് ഓഫറുകൾ ഉണ്ട്.ഒന്ന് കരാർ പുതുക്കാനുള്ള പിഎസ്ജിയുടെ ഓഫർ,മറ്റൊന്ന് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ റെക്കോർഡ് ഓഫർ.മാത്രമല്ല ബാഴ്സയിലേക്ക് തിരിച്ചെത്തൽ മെസ്സിയെ സംബന്ധിച്ചിടത്തോളം സങ്കീർണമായ സ്ഥിതിക്ക് ഇന്റർ മിയാമിയും മുന്നോട്ടുവന്നിട്ടുണ്ട്.

അതായത് ലയണൽ മെസ്സിക്ക് ഇന്റർ മിയാമി ഒരു ഓഫർ ഉടനെ നൽകാൻ സാധ്യതയുണ്ട് എന്നാണ് വാർത്തകൾ.അതേസമയം അൽ ഹിലാൽ തങ്ങളുടെ ഓഫർ ഇനി വർധിപ്പിക്കാനുള്ള ഒരുക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല.അവർ തൽക്കാലം ആ ഓഫറിൻ മേൽ നിർത്തിവച്ചിട്ടുണ്ട്.പക്ഷേ മെസ്സി യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയിൽ മെസ്സി പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കാനാണ് സാധ്യത കാണുന്നത്.

2.2/5 - (8 votes)
Lionel Messi