തന്റെ കരിയറിൽ ലഭിച്ച വിലപ്പെട്ട ഒരു സമ്മാനം അര്ജന്റീന സഹ താരത്തിന് കൊടുത്ത് ലയണൽ മെസ്സി |Lionel Messi

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തനിക്ക് ലാ ലിഗ 2020-21 ലെ മികച്ച കളിക്കാരനുള്ള അവാർഡ് സമ്മാനിച്ചതായി സഹതാരം ലിയാൻഡ്രോ പരേഡെസ് വെളിപ്പെടുത്തി. “മെസ്സി പാരിസിൽ എത്തിയപ്പോൾ അത് എനിക്ക് തരുമോ എന്ന് ഞാൻ ചോദിക്കുകയും മെസ്സി അത് എനിക്ക് തന്നു” നിലവിൽ ഇറ്റാലിയൻ ഭീമൻമാരായ യുവന്റസിൽ ലോണിലുള്ള പരേഡസ് അടുത്തിടെ ടൂറിനിലെ തന്റെ വീട്ടിൽ മാധ്യമപ്രവർത്തകരെ കാണിച്ചുകൊണ്ട് പറഞ്ഞു.

2022 ലോകകപ്പ് നേടിയ അർജന്റീനയുടെ ടീമിന്റെ ഭാഗമായിരുന്ന പരേഡെസ്, തന്റെ കരിയറിൽ ഇതുവരെ നേടിയ എല്ലാ ട്രോഫികളും മെഡലുകളും അദ്ദേഹം മാധ്യമപ്രവർത്തകരെ കാണിച്ചു.ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള 17 വർഷത്തെ സ്‌പെല്ലിനിടെ മെസ്സി 10 ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെൽ റേയും നാല് ചാമ്പ്യൻസ് ലീഗും നേടി.15 അർജന്റീനിയൻ ഫുട്ബോൾ ഓഫ് ദ ഇയർ അവാർഡുകൾ, ആറ് യൂറോപ്യൻ ഗോൾഡൻ ഷൂസ്, റെക്കോർഡ് ഏഴ് ബാലൺസ് ഡി ഓർ എന്നിവയും 35-കാരൻ നേടിയിട്ടുണ്ട്.

2021-ൽ ബാഴ്‌സലോണ വിട്ടതിന് ശേഷം രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയിൽ ചേർന്നത്.ഈ കാമ്പെയ്‌നിന്റെ ആദ്യ പകുതിയിൽ മെസ്സിയുടെ ഫോം മികച്ചതാണെങ്കിലും, അർജന്റീനയെ ഖത്തറിലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം അത് ഗണ്യമായി കുറഞ്ഞു. ഈ സീസണിൽ ഫ്രഞ്ച് ക്ലബ്ബിനൊപ്പമുള്ള കരാർ അവസാനിക്കുന്ന മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു പോവാനുള്ള ഒരുക്കത്തിലാണ്.

2022ലെ ഫിഫ ലോകകപ്പിൽ ലാ ആൽബിസെലെസ്റ്റെയുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ടൂർണമെന്റിൽ ഏഴ് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്ത മെസ്സി ഗോൾഡൻ ബോൾ നേടുകയും ചെയ്തു.

1/5 - (1 vote)