പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി അവർക്ക് തോൽവി വഴങ്ങേണ്ടി വന്നിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിയോൺ പിഎസ്ജിയെ പരാജയപ്പെടുത്തിയത്.ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പിഎസ്ജിക്ക് തോൽവി വഴങ്ങേണ്ടി വരുന്നത്.
മത്സരത്തിൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ ഈ മത്സരത്തിൽ കഴിഞ്ഞില്ല.പക്ഷേ മത്സരത്തിന് മുന്നേ തന്നെ ലയണൽ മെസ്സിയെ പിഎസ്ജി ആരാധകർ അവഹേളിച്ചു തുടങ്ങിയിരുന്നു.മത്സരത്തിൽ മെസ്സിക്ക് വീണ്ടും പിഎസ്ജി അൾട്രാസിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വരികയായിരുന്നു.
മെസ്സിയുടെ പേര് അനൗൺസ് ചെയ്ത സമയത്ത് തന്നെ താരത്തെ കൂവിയിരുന്നു. അതിനുശേഷം കളത്തിലേക്ക് വന്നപ്പോഴും അദ്ദേഹം കളിക്കുമ്പോഴെല്ലാം പിഎസ്ജി ആരാധകർ മെസ്സിയെ വേട്ടയാടുകയായിരുന്നു.വളരെ നിരാശനായ മെസ്സി മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ ഒരിക്കൽ കൂടി നേരിട്ട് ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്നു.മെസ്സിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.
Lionel Messi went down to the dressing room without appreciating the PSG fans and disrespected them for the 3rd straight time.
— The CR7 Timeline. (@TimelineCR7) April 2, 2023
If this was Cristiano Ronaldo we would never hear the end of it. pic.twitter.com/KKvHdbRtS4
‘കൂവലുകൾ പാർക്ക് ഡെസ് പ്രിൻസസിൽ നിന്ന് കേൾക്കേണ്ടി വരിക എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.ടീമിനെ ഏറ്റവും മികച്ച താരങ്ങളിൽ ഒരു താരത്തിനെതിരെ നിങ്ങൾക്ക് ഇങ്ങനെ കൂവാൻ കഴിയില്ല.13 ഗോളുകളും 13 അസിസ്റ്റുകളും നേടിയ താരമാണ് അദ്ദേഹം.ലയണൽ മെസ്സി ബാഴ്സലോണയിൽ തന്റെ കരിയർ അവസാനിപ്പിക്കുന്നത് കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി ‘ഇതാണ് ഹെൻറി പറഞ്ഞത്.
🗣Thierry Henry on @PVSportFR :
— PSG Chief (@psg_chief) April 2, 2023
“It’s embarrassing hearing the whistles from the Parc. You can’t whistle at the one of the Best players on the team with 13 goals & 13 assists. I want to see Lionel Messi end his career in Barcelona "for the love of football" pic.twitter.com/cUBZfwr3xv
ലയണൽ മെസ്സി കൂവി വിളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.തികച്ചും മോശമായ പെരുമാറ്റമാണ് പിഎസ്ജി ആരാധകർ നടത്തിക്കൊണ്ടിരിക്കുന്നത്.മെസ്സി കരാർ പുതുക്കിക്കൊണ്ട് പാരീസിൽ തുടരാനുള്ള സാധ്യതകൾ വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സന്ദർഭം കൂടിയാണിത്.
Lionel Messi was booed once again by PSG fans at the Parc des Princes 😳pic.twitter.com/P6u8rfZoKx
— SPORTbible (@sportbible) April 2, 2023