’19 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 16 അസിസ്റ്റുകളും’ : MLSൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി | Lionel Messi

നീണ്ട ഇടവേളക്ക് ശേഷം ഫുട്ബോൾ മൈതാനത്തേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് അര്ജന്റീന നായകൻ ലയണൽ മെസ്സി. മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്റർ മയാമി ഫിലാഡൽഫിയ യൂണിയനെതിരെ 3-1ന് വിജയിച്ചപ്പോൾ ലയണൽ മെസ്സി ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ജൂലൈ 14ന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയ്‌ക്കെതിരായ വിജയത്തിൽ വലതു കണങ്കാലിന് പരിക്കേറ്റതും കാരണം അർജൻ്റീനിയൻ ജൂൺ 1 മുതൽ ഇൻ്റർ മിയാമിയിൽ കളിച്ചിരുന്നില്ല.ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്.26-ാം മിനിറ്റിലും 30-ാം മിനിറ്റിലും മെസ്സി നേടിയ ഗോളിലൂടെ ഇന്റർ മയാമി മത്സരത്തിലേക്ക് തിരിച്ചുവന്നു.മത്സരത്തിൽ ഡാനിഷ് മിഡ്ഫീൽഡർ മൈക്കൽ ഉഹ്രെ നേടിയ ഗോളിൽ ഫിലാഡൽഫിയ 59 സെക്കൻഡിൽ മുന്നിലെത്തി.

26-ാം മിനിറ്റിൽ സീസണിലെ 13-ാം MLS ഗോൾ നേടിയ ലയണൽ മെസ്സി ഇന്റർ മയമിയെ ഒപ്പമെത്തിച്ചു. ലൂയി സുവാരസിന്റെ അസ്സിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. നാല് മിനുട്ടിനു ശേഷം ജോർഡി ആൽബയുടെ പാസിൽ നിന്നും മെസ്സി നേടിയ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലൂയി സുവാരസ് ഇന്ററിന്റെ മൂന്നാം ഗോൾ വിജയം പൂർത്തിയാക്കി.ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. മെസ്സിയുടെ സീസണിലെ 15-ാം അസ്സിസ്റ്റയിരുന്നു ഇത്.സുവാരസിൻ്റെ സീസണിലെ 17-ാം ഗോളായിരുന്നു ഇത്.

MLS-ലെ തൻ്റെ ആദ്യ 19 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 16 തവണ അസിസ്റ്റും നേടിയ മെസ്സി പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന എക്കാലത്തെയും വേഗതയേറിയ കളിക്കാരനായി മെസ്സി മാറിയിരിക്കുകയാണ്.29 മത്സരങ്ങളിൽ ഈ നിറ്റാ, സ്വന്തമാക്കിയ സെബാസ്റ്റ്യൻ ജിയോവിൻകോയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.ലീഗിൽ ഏറ്റവും വേഗത്തിൽ 15 ഗോളുകളും 15 അസിസ്റ്റും നേടുന്ന താരമായി ലയണൽ മെസ്സി മാറിയിരിക്കുകയാണ്.

Rate this post