വിസ്മയമായി ലയണൽ മെസ്സി,ഈ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോളടിച്ച താരമായി മാറി.

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പാരിസ് സെന്റ് ജെർമെയ്ൻ വിജയം നേടിയിരുന്നു.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി നാന്റസിനെ പരാജയപ്പെടുത്തിയത്. സ്വന്തം വേദിയിൽ തന്നെയാണ് ഈ വിജയം പിഎസ്ജി നേടിയിട്ടുള്ളത്. ലയണൽ മെസ്സിയായിരുന്നു പിഎസ്ജിയുടെ ആദ്യ ഗോൾ കരസ്ഥമാക്കിയിരുന്നത്.

മെസ്സി ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ആകെ 39 മത്സരങ്ങളാണ് ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മെസ്സി കളിച്ചത്.അതിൽ 30 ഗോളുകൾ ലയണൽ മെസ്സി നേടിയിട്ടുണ്ട്.20 അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. അതായത് 39 മത്സരങ്ങളിൽ നിന്ന് 50 ഗോൾ പങ്കാളിത്തം.മറ്റാർക്കും തന്നെ ഈ സീസണിൽ അവകാശപ്പെടാൻ സാധിക്കാത്ത കണക്കുകൾ ആണിത്.

മാത്രമല്ല ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടുകൂടി തുടർച്ചയായി 5 ലീഗ് വൺ മത്സരങ്ങളിൽ മെസ്സി വല കുലുക്കിയിട്ടുണ്ട്.നാന്റസിനെതിരെ ഗോൾ നേടുന്നതിനു മുന്നേ മെസ്സി മാഴ്സെ,ലില്ലി,ടുളുസെ,മോന്റ്പെല്ലിയർ എന്നിവർക്കെതിരെ ഗോളുകൾ നേടിയിരുന്നു.മാത്രമല്ല ഈ ഗോൾ നേട്ടത്തോട് കൂടി ക്ലബ്ബ് തലത്തിൽ ആയിരം ഗോൾ കോൺട്രിബ്യൂഷൻസ് നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.701 ഗോളുകളും 299 അസിസ്റ്റുകളും ആണ് മെസ്സി തന്റെ കരിയറിൽ ക്ലബ്ബുകൾക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.

മാത്രമല്ല മറ്റൊരു കണക്ക് കൂടി ഇവിടെ മെസ്സിക്ക് അവകാശപ്പെടാനുണ്ട്.അതായത് ഈ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോളടിച്ച താരം മെസ്സിയാണ്.25 മത്സരങ്ങളിലാണ് മെസ്സി ആകെ ഈ സീസണിൽ ഗോൾ നേടിയിട്ടുള്ളത്.യുവ സൂപ്പർതാരങ്ങളെയൊക്കെ പിന്നിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത് മെസ്സി തന്നെയാണ്.

23 മത്സരങ്ങളിൽ ഗോൾ നേടിയ റാഷ്ഫോർഡാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. എംബപ്പേ 22 മത്സരങ്ങളിലും ഹാലന്റ് 21 മത്സരങ്ങളിലും ആണ് ഗോൾ കണ്ടെത്തിയിട്ടുള്ളത്.ഹാരി കെയ്ൻ 21മത്സരങ്ങൾ,ലെവന്റോസ്ക്കി 19 മത്സരങ്ങൾ,നെയ്മർ ജൂനിയർ 18 മത്സരങ്ങൾ,സലാ 18 മത്സരങ്ങൾ,വിനീഷ്യസ് 17 മത്സരങ്ങൾ,ഒസിംഹൻ 17 മത്സരങ്ങൾ എന്നിങ്ങനെയാണ് കണക്കുകൾ വരുന്നത്.മെസ്സി തന്നെയാണ് ഇപ്പോഴും ഫുട്ബോൾ ലോകം അടക്കിഭരിക്കുന്നത് എന്നുള്ളതിന് ഇതിൽ പരം തെളിവുകൾ ഇനി നൽകാനില്ല.

Rate this post