മെസ്സിയെ സസ്‌പെൻഡ് ചെയ്ത് പിഎസ്ജി; ഞെട്ടലിൽ ആരാധകർ

സൂപ്പർതാരം ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത പി എസ് ജി. ക്ലബ്ബിനെ അറിയിക്കാതെ മെസ്സി സൗദി സന്ദർശനം നടത്തിയതിനാണ് മെസ്സിക്കെതിരെ ക്ലബ്ബ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. മെസ്സിയെ പി എസ് ജി സസ്പെൻഡ് ചെയ്തതെന്നും ഇക്കാലയളവിൽ പി എസ് ജി താരത്തിന് ശമ്പളം നൽകില്ലെന്നുമാണ് റിപ്പോർട്ടുകൾ.

സൗദി ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായ മെസ്സി കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം സൗദിയിൽ എത്തിയത്. എന്നാൽ ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ ക്ലബ്ബ് നടപടിയെടുത്തിരിക്കുന്നത്. ക്ലബ്ബിന്റെ രണ്ടാഴ്ചത്തെ സസ്പെൻഷൻ മൂലം ഇക്കാലയളവിലെ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവും.

അതേസമയം, സീസൺ അവസാനം പി എസ് ജിയിൽ കരാർ അവസാനിക്കുന്ന മെസ്സിക്ക് ക്ലബ്ബിൽ തുടരാൻ യാതൊരു താൽപര്യവുമില്ല. താരത്തിന് പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരികെ പോകാനാണ് ആഗ്രഹം. ഇതോടുകൂടി മെസ്സിയുമായുള്ള കരാർ പുതുക്കൽ ചർച്ചയും പി എസ് ജി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് മെസിക്കെതിരെ നടപടി സൗദി വിഷയത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം മെസ്സിയുടെ ബാഴ്സ യിലേക്കുള്ള തിരിച്ചുവരവ് ഇതുവരെയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ട്രാൻസഫറിനെ പറ്റി വാർത്തകൾ പുറത്തുവന്നെങ്കിലും മെസ്സി – ബാഴ്സ ട്രാൻസ്ഫർ പൂർത്തിയാവാൻ ഇനിയും കടമ്പകളേറെയുണ്ട്.

ലാലിഗയിലെ സാമ്പത്തിക നിയന്ത്രണമാണ് ബാഴ്സയ്ക്ക് മെസ്സിയെ തിരികെയെത്തിക്കാൻ തടസ്സമാകുന്നത്. സാമ്പത്തിക നിയന്ത്രണം ലഘൂകരിക്കാൻ ബാഴ്സ ലാലിഗ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ മെസ്സിയുടെ ബാഴ്സ ട്രാൻസ്ഫർ ഇപ്പോഴും ചോദ്യചിഹ്നത്തിലാണ്. അതിനിടയിൽ സൗദി ക്ലബ്‌ അൽ ഹിലാലിന്റെ വമ്പൻ ഓഫറും മെസ്സിക്ക് മുന്നിലുണ്ട്.

Rate this post