നിഷ്പ്രഭമാക്കി ലയണൽ മെസ്സിയുടെ മിന്നും പ്രകടനം, ബോക്സിന് പുറത്തുനിന്നും ഗോളുകൾ നേടുന്നതിൽ എതിരാളികൾ ബഹുദൂരം പിന്നിൽ

ഫ്രഞ്ച് ലീഗിൽ നടന്ന ഇന്നത്തെ മത്സരത്തിൽ അവസാന നിമിഷം നിർണായകമായ വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.4-3 എന്ന സ്കോറിനാണ് പിഎസ്ജി ലില്ലെയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സിയുടെ ഡയറക്ട് ഫ്രീകിക്ക് ഗോളാണ് പിഎസ്ജിക്ക് ഈ മത്സരത്തിൽ വിജയം നേടിക്കൊടുത്തത്.

ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിഎസ്ജി മുന്നിട്ട് നിന്നുവെങ്കിലും മൂന്ന് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ലില്ലെ ശക്തി കാണിക്കുകയായിരുന്നു.പിന്നീട് എംബപ്പേയാണ് സമനില ഗോൾ നേടിക്കൊണ്ട് പിഎസ്ജിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. പിന്നീട് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ലഭിച്ച ഫ്രീകിക്ക് മെസ്സി ഗോൾ ആക്കി മാറ്റുകയായിരുന്നു.മെസ്സിയുടെ നിലം പറ്റെയുള്ള ഫ്രീകിക്ക് തടഞ്ഞിടാൻ ലില്ലി ഗോൾകീപ്പർക്ക് സാധിക്കാതെ പോവുകയായിരുന്നു.

ഇതിന് പിന്നാലെ സ്‌ക്വാക്ക ഒരു കണക്ക് റിപ്പോർട്ട് ചെയ്തു.2017/18 സീസൺ മുതൽ ഇതുവരെ 40 ഔട്ട്സൈഡ് ബോക്സ് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.അതായത് അഞ്ചു വർഷത്തിനിടെ 40 തവണ മെസ്സി ബോക്സിന് വെളിയിൽ നിന്നും ഗോൾ വല ചലിപ്പിച്ചു.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഈ കാലയളവിൽ ആരും ഇത്രയധികം ബോക്സിന് വെളിയിൽ നിന്നും ഗോളുകൾ നേടിയിട്ടില്ല.

അടുത്തെങ്ങുപോലും ആരുമില്ല എന്ന് പറയേണ്ടിവരും.20 ഗോളുകളോളം മാത്രമാണ് മെസ്സിയുടെ പിറകിൽ വരുന്ന താരങ്ങൾക്കൊള്ളൂ.അതായത് രണ്ടാം സ്ഥാനക്കാരനേക്കാൾ ഇരുപതോളം കൂടുതൽ ഗോളുകൾ മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. പെനാൽറ്റി ബോക്സിന് വെളിയിൽ ഗോൾ നേടൽ മെസ്സി ഇപ്പോൾ ഒരു ശീലമാക്കിയിരിക്കുകയാണ്.

പ്രത്യേകിച്ച് ഫ്രീകിക്ക് ഗോളുകളാണ് മെസ്സി ഇപ്പോൾ കൂടുതലായി നേടുന്നത്.ഈ കാലയളവിൽ 22 ഫ്രീകിക്ക് ഗോളുകൾ ലയണൽ മെസ്സി നേടിക്കഴിഞ്ഞിട്ടുണ്ട്.ഈ പ്രായത്തിലും മെസ്സി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.നിമിഷാർദ്ധം കൊണ്ട് തന്നെ കളിയുടെ ഗതി തിരിക്കാൻ കഴിയുന്ന മെസ്സിയെയാണ് നമുക്കിപ്പോഴും കാണാൻ കഴിയുക.

5/5 - (42 votes)