2026 ലോകകപ്പിൽ കളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ലയണൽ മെസ്സിയാണെന്ന് ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ പരിശീലകൻ ലയണൽ സ്‌കലോനി അഭിപ്രായപ്പെട്ടു.”അടുത്ത ലോകകപ്പിൽ പങ്കെടുക്കുന്നത് ലിയോയുടെ തീരുമാനമായിരിക്കും, അദ്ദേഹത്തിന്റെ ശരീരം അനുവദിക്കുകയായണെങ്കിൽ അവിടെ ഉണ്ടാകും,” ഒരു ഇറ്റാലിയൻ കോച്ചിംഗ് കോഴ്‌സിൽ സ്‌കലോനി വിശദമായി പറഞ്ഞു.
“ഞങ്ങളുടെ കിരീടത്തിന് പിന്നിൽ മെസ്സിയെപ്പോലൊരു കളിക്കാരൻ ഉണ്ടായിരുന്നു, അത് വ്യക്തമായും ഒരു നേട്ടമാണ്. ഒരു മുൻ സഹതാരം എന്ന നിലയിൽ, മെസ്സിയെ പരിശീലിപ്പിക്കുന്നത് മനോഹരമാണ്, മറ്റ് കളിക്കാർ അവനെ നോക്കുന്നതും പിന്തുടരുന്നതും എങ്ങനെയെന്ന് ഞാൻ കാണുന്നു, മെസ്സിയാണ് ഏറ്റവും മികച്ചത്” സ്കെലോണി പറഞ്ഞു.
ലയണൽ സ്കലോണിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്.പക്ഷേ അത് പുതുക്കുന്ന കാര്യത്തിൽ ഇപ്പോൾ ധാരണയിൽ എത്തിയിട്ടുണ്ട്.ഉടൻതന്നെ ഒഫീഷ്യൽ സ്ഥിരീകരണം ഉണ്ടാവും.2026 ലെ വേൾഡ് കപ്പ് വരെ അർജന്റീനയുടെ പരിശീലകസ്ഥാനത്ത് സ്കലോണി ഉണ്ടാവും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അവസാനത്തെ വേൾഡ് കപ്പ് ആണ് എന്ന് മെസ്സി പറഞ്ഞുവെങ്കിലും അടുത്ത വേൾഡ് കപ്പിലും മെസ്സി ഉണ്ടാവും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. 2026 വേൾഡ് കപ്പ് അരങ്ങേറുമ്പോൾ ലയണൽ മെസ്സിക്ക് 39 വയസ്സവും. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന മെസ്സിക്ക് അത് തുടരാൻ കഴിയും എന്ന വിശ്വാസത്തിലാണ് ആരാധകർ.