അവനെ ടീമിൽ എത്തിക്കണം; സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ഇന്റർമിയാമിയോട് ആവശ്യപെട്ട് മെസ്സി

റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിനെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ട് ലയണൽ മെസ്സി. മോഡ്രിച്ചിനെ ടീമിലെത്തിക്കണമെന്ന ആവശ്യം മെസ്സി ഇന്റർമിയാമി ഉടമകളോട് അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

നിലവിൽ റയൽ മാഡ്രിഡിന് വേണ്ടി പന്ത് തട്ടുന്ന ലൂക്കയ്ക്ക് ഈ സീസണോട് കൂടി റയലുമായുള്ള കരാർ അവസാനിക്കും. അതിനാൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ മയാമി ടീമിലെത്തിക്കും. നേരത്തെ മെസ്സി ആവശ്യപ്പെട്ടത് പ്രകാരമാണ് ജോർഡി ആൽബ, ബുസ്ക്കറ്റ്സ് എന്നിവരെ ടീമിലെത്തിച്ചത്. അതിനാൽ മെസ്സി ആവശ്യപ്പെടുന്ന ലൂക്കയെയും മയാമി ടീമിലെത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

മെസ്സി ബാഴ്സയിൽ കളിച്ചിരുന്ന സമയത്ത് എൽ-ക്ലാസ്സിക്കോ പോരാട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. കൂടാതെ ലോകക്കപ്പ് വേദിയിലും ഏറ്റുമുട്ടിയ ഇരുവരും മയാമിയിൽ ഒന്നിച്ചാൽ ആരാധകർക്ക് അതൊരു പുത്തൻ അനുഭവമാകും.

2012 മുതൽ റയൽ മാഡ്രിഡിന്റെ ഭാഗമായ ലൂക്ക അവർക്കായി 333 മത്സരങ്ങളും കളിച്ചിട്ടുണ്ട്.മെസ്സി- റോണോ ബാലൻ ഡി ഓർ പോരിനിടയിൽ 2018 ൽ ബാലൻ ഡി ഓർ പുരസ്‌കാരവും ലൂക്കാ നേടിയിരുന്നു.