മെസ്സി പരിക്കിന്റെ പിടിയിലോ? ഗാൾട്ടിയറുടെ മറുപടി.

ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് സമനില ഏൽക്കേണ്ടി വരികയായിരുന്നു.1-1 എന്ന സ്കോറിന് പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്.അവരുടെ മൈതാനത്തായിരുന്നു ഈ മത്സരം നടന്നിരുന്നത്.

മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത് മെസ്സിയായിരുന്നു. മത്സരത്തിന്റെ 22ആം മിനിറ്റിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നും മെസ്സി മനോഹരമായ ഒരു ഷോട്ടിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു.

എന്നാൽ മത്സരത്തിനിടെ മെസ്സി ആരാധകർക്ക് ആശങ്ക നൽകുന്ന ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്. എന്തെന്നാൽ മത്സരത്തിന്റെ 81ആം മിനുട്ടിൽ മെസ്സിയെ പരിശീലകൻ കളത്തിൽ നിന്നും പിൻവലിച്ചിരുന്നു. അതിനുശേഷം ക്ലബ്ബിന്റെ മെഡിക്കൽ സ്റ്റാഫ് മെസ്സിയെ സമീപിക്കുന്നതായിരുന്നു കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് പരിക്കേറ്റു എന്നുള്ള ഊഹാപോഹങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ മത്സരത്തിനുശേഷം പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറോട് മെസ്സിയെക്കുറിച്ച് ചോദിച്ചിരുന്നു.മെസ്സിക്ക് പരിക്കുണ്ടോ എന്നായിരുന്നു ചോദിച്ചിരുന്നത്. മെസ്സിക്ക് പരിക്കില്ലെന്നും മറിച്ച് അദ്ദേഹം ക്ഷീണിതനായതുകൊണ്ടാണ് പിൻവലിച്ചത് എന്നുമാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

‘ കളത്തിൽ നിന്നും പിൻവലിക്കണം എന്നുള്ള കാര്യം മെസ്സി ആംഗ്യഭാഷയിലൂടെ എന്നെ അറിയിച്ചു.മത്സരത്തിന്റെ അവസാനം ആയപ്പോഴേക്കും മെസ്സിക്ക് ചെറിയ ക്ഷീണം അനുഭവപ്പെട്ടിരുന്നു.അദ്ദേഹം കളത്തിന് പുറത്തേക്ക് വന്നത് ക്ഷീണം കൊണ്ട് മാത്രമാണ്,പരിക്കൊന്നും അദ്ദേഹത്തിനില്ല. അതുവഴി ഒരു ഒരു ഫ്രഷ് ലെഗിനെ കളത്തിലേക്ക് ഇറക്കാൻ ഞങ്ങൾക്ക് സാധിച്ചു ‘ പിഎസ്ജി കോച്ച് പറഞ്ഞു.

പാബ്ലോ സറാബിയയായിരുന്നു മെസ്സിയുടെ പകരക്കാരൻ ആയിക്കൊണ്ട് ഇറങ്ങിയത്. ഏതായാലും മെസ്സിക്ക് പരിക്കില്ല എന്നുള്ളത് ആരാധകർക്ക് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിലും മെസ്സി പിഎസ്ജി ജേഴ്‌സിയിൽ ഉണ്ടായേക്കും.

Rate this post