ലയണൽ മെസ്സിക്ക് പരിക്ക്, അർജന്റീനക്കും പിഎസ്ജിക്കും ആശങ്ക |Lionel Messi

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഇരു ടീമുകളും ഓരോ ഗോളുകളും വീതമായിരുന്നു നേടിയിരുന്നത്. മത്സരത്തിൽ പിഎസ്ജിയുടെ ഗോൾ നേടിയ ലയണൽ മെസ്സി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു.

മത്സരത്തിന്റെ 81ആം മിനുട്ടിൽ മെസ്സിയെ പിൻവലിച്ചുകൊണ്ട് സറാബിയയെ പിഎസ്ജി കളത്തിലേക്ക് ഇറക്കിയിരുന്നു. മെസ്സിക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം ക്ഷീണിതനായതുകൊണ്ടാണ് പിൻവലിച്ചത് എന്നുമായിരുന്നു ഗാൾട്ടിയർ ഇതിന് നൽകിയ വിശദീകരണം.

എന്നാൽ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെ മെസ്സിയുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് പരിക്കിന്റെ ചെറിയ ചില പ്രശ്നങ്ങളുണ്ട്.മെസ്സിയുടെ കാഫിനാണ് ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നത്.

കഴിഞ്ഞ മത്സരത്തിൽ മെസ്സി ടാക്കിളിന് ഇരയായിരുന്നു. ഇതിനുശേഷമായിരുന്നു മെസ്സി തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നത്.ആ ടാക്കിളിന്റെ ഫലമായാണ് മെസ്സിക്ക് ഈ അസ്വസ്ഥത വന്നത് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇനി മെസ്സിയെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും. അതിനുശേഷമാണ് അടുത്ത മത്സരത്തിൽ മെസ്സിയെ കളിപ്പിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ പിഎസ്ജി തീരുമാനമെടുക്കുക. എന്നാൽ മെസ്സിയുടെ പരിക്കിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട യാതൊരുവിധ കാര്യവുമില്ല. അതേസമയം ഗാൾട്ടിയർ റിസ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്ന ഇല്ലെങ്കിൽ അടുത്ത റെയിംസിനെതിരെയുള്ള മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകിയേക്കും.

ഈ സീസണിൽ മികച്ച പ്രകടനമാണ് ഇപ്പോൾ മെസ്സി പുറത്തെടുക്കുന്നത്. അർജന്റീന പിഎസ്ജിക്കുമായി ആകെ 20 ഗോളുകളിൽ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.12 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.

Rate this post
Lionel Messi