ആരാധകർക്ക് നിരാശ, ലയണൽ മെസ്സിക്ക് ഇനി മത്സരങ്ങൾ കുറയും |Lionel Messi

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തില്ല. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റോമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ മെസ്സി ലോൺ അടിസ്ഥാനത്തിൽ ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. മേജർ ലീഗ് സോക്കറിൽ പ്ലേ ഓഫ്‌ റൗണ്ടിൽ എത്താത്ത ടീമുകളിലെ താരങ്ങൾക്ക് മറ്റു ലീഗുകളിലെ ക്ലബ്ബുകളിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കാനാവും.

നേരത്തെ തിയറി ഹെൻറി, ഡേവിഡ് ബെക്കാം എന്നീ താരങ്ങൾ ഇത്തരത്തിൽ ലോൺ അടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നു. ഇതോടെയാണ് ഇന്റർ മിയാമി പ്ലേ ഓഫിൽ എത്താത്തതോടെ ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ മെസ്സി ലോൺ വ്യവസ്ഥയിൽ ഒരു ക്ലബ്ബുകൾക്ക് വേണ്ടി കളിക്കില്ലെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ ഇന്റർമിയാമിയും അർജന്റീനൻ ദേശീയ ടീമും മാത്രമാണെന്ന് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നു.

മേജർ ലീഗ് സോക്കറിൽ ഈ മാസത്തെ മത്സരത്തിന് ശേഷം പ്ലേ ഓഫ്‌ റൗണ്ട് ആരംഭിക്കും. പ്ലേ ഓഫിന് യോഗ്യത ഇല്ലാത്തതിനാൽ തന്നെ മിയാമിയ്ക്ക് അടുത്ത 4 മാസങ്ങളിൽ മത്സരങ്ങളൊന്നുമില്ലതാനും. അതിനാൽ ക്ലബ്‌ ജേഴ്സിയിൽ മെസ്സിയെ ആരാധകർക്ക് ഈ മാസങ്ങളിൽ കാണാനാവില്ല. എന്നാൽ ഈ കാലയളവിൽ മെസ്സി ദേശീയ കുപ്പായത്തിൽ സജീവമായിരിക്കും. അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലേക്കാണ് മെസ്സി ഇനി പ്രധാനമായും ശ്രദ്ധ കേന്ദ്രികരിക്കുക.

അതെ സമയം, മെസ്സിയെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ സൗദി ക്ലബ്ബുകളും രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ലോണിൽ പോകണ്ട എന്ന് മെസ്സി തീരുമാനിച്ചതോടെ സൗദി ക്ലബ്ബുകളുടെ സ്വപ്നങ്ങളും അസ്തമിച്ചിരിക്കുകയാണ്.

Rate this post