മെസ്സി ഇഞ്ചുറി അപ്ഡേറ്റ് ഇതാണ്, അങ്കത്തിനൊരുങ്ങി മെസ്സിയും റോണോയും ഇന്ന് കളത്തിൽ

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാൻ ഇറങ്ങുന്ന രാത്രിയാണ് ഇന്ന്. മാത്രമല്ല യൂറോപ്പ്യൻ ഫുട്ബോളിന്റെ ഉറക്കമില്ലാത്ത രാത്രികളെ സമ്മാനിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലും ഇന്ന് വമ്പൻ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. എസ് സി ബാഴ്സലോണയും ആഴ്സണലും തുടങ്ങിയ മികച്ച ടീമുകൾ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകുന്നേരം 7 : 30ന് നടക്കുന്ന മത്സരത്തിൽ ശക്തരായ എഫ് സി ഗോവ നേരിടുന്നത് നോർത്ത് ഈസ്റ്റ് യുണൈറ്റദിനെയാണ്. ഈ മത്സരം തൽസമയം ലൈവായി ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയിൽ കാണാം. രാത്രി 11 : 30 നടക്കുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ടീമായ അൽ നസ്ർ vs അൽ ഫൈഹയെ നേരിടുകയാണ്. 39 വയസ്സിലും മികച്ച ഫോമിൽ കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോളുകളാണ് ഇന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ന് രാത്രി അഥവാ ഇന്ത്യൻ സമയം നാളെ പുലർച്ച ഒരുമണിക്ക് നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ കിരീടത്തിന് വേണ്ടി പോരാടുന്ന ക്ലോപ്പിന്റെ ലിവർപൂൾ ഹോം സ്റ്റേഡിയമായ ആൻഫീൽഡിൽ വെച്ച് ലൂട്ടൻ ടൗണിനെ നേരിടുന്നുണ്ട്. രാത്രി 1:30 നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഇറ്റാലിയൻ ക്ലബ്ബായ നാപോളി പ്രീക്വാർട്ടർ മത്സരത്തിൽ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് ബാഴ്സലോണയെ നേരിടുന്നു. റൗണ്ട് ഓഫ് 16 മത്സരങ്ങളുടെ ആദ്യപാദ മത്സരമാണ് നാപ്പോളിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുക.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ മുൻ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പോർച്ചുഗീസ് ക്ലബ് പോർട്ടോ എഫ്സി vs ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്‌സനലിനെ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ മത്സരത്തിൽ നേരിടുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6 : 30 നടക്കുന്ന മത്സരത്തിൽ ഈ സീസണിലെ മേജർ സോക്കർ ലീഗിലെ ആദ്യം മത്സരത്തിനു വേണ്ടിയാണ് ലിയോ മെസ്സിയും സംഘവും തയ്യാറെടുക്കുന്നത്. എം എൽ എസ് സീസണിലെ ആദ്യ മത്സരത്തിൽ റിയൽ സോൾട്ട് ലേക്ക് ടീമിനെയാണ് മിയാമി ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടുന്നത്. ഈ മത്സരത്തിൽ പരിക്കു മാറി തിരിച്ചെത്തുന്ന ലിയോ മെസ്സി പൂർണമായും തയ്യാറാണെന്നാണ് സൂചനകൾ. പിന്നെ