ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ അമേരിക്കൻ ക്ലബ് ആയ ഇന്റർമിയാമിക്ക് കൂടുമാറിയതിനുശേഷം അമേരിക്കയിൽ തന്നെ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിക്കുവാൻ അർജന്റീന നായകൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് വരുന്ന ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ് അരങ്ങേറുന്നത് അമേരിക്കയുടെ മണ്ണിൽ വച്ചാണ്. അതിനാൽ ഇക്കാര്യങ്ങളിൽ അമേരിക്കയിലെ വലിയ സ്വാധീനം ചെലുത്തുവാനും സൂപ്പർതാരമായ ലിയോ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ് കഴിഞ്ഞതിനുശേഷം ലിയോ മെസ്സി നിരവധി പ്രശംസകളും നേട്ടങ്ങളും ആണ് സ്വന്തമാക്കുന്നത്. ഇപ്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ കായിക താരമായി ലിയോ മെസ്സി മാറിയിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോയെക്കാളും കൂടുതൽ പ്രശസ്തി അമേരിക്കയിൽ നേടുന്നതിൽ വളരെയധികം വിജയിച്ചു എന്നാണ് ssrs സംഘടിപ്പിച്ച വോട്ടിങ്ങിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
🚨 Lionel Messi is America's favorite and most popular athlete, according to a poll conducted by SSRS, ahead of Michael Jordan, LeBron James, Tom Brady, Tiger Woods, Kobe Bryant and others. 🇺🇸 pic.twitter.com/vX81hYQC55
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 22, 2024
മാത്രമല്ല അമേരിക്കയിലെ പ്രശസ്തരായ കായിക താരങ്ങളായ മൈക്കൽ ജോർദാൻ, ലെബ്രോൺ ജെയിംസ്, ടോം ബ്രാഡി, ടൈഗർ വുഡ്സ് തുടങ്ങിയ അമേരിക്കയിലെ പ്രശസ്തരായ കായിക താരങ്ങളെ മറികടന്നു കൊണ്ടാണ് ലിയോ മെസ്സി അമേരിക്കയിലെ ഏറ്റവും പ്രിയങ്കരനായ കായികതാരമായി മാറിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്റർമിയാമി ടീമിലേക്ക് മാറിയതിനു ശേഷം ലിയോ മെസ്സിയെയും അദ്ദേഹത്തിന്റെ കളിയും കാണുവാൻ അമേരിക്കയിലെ പ്രശസ്തരായ നിരവധി സെലിബ്രിറ്റികളാണ് മിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ എത്തുന്നത്.
കഴിഞ്ഞ സീസണിന്റെ പകുതിയിൽ വെച്ച് ഇന്റർമിയാമിൽ സൈൻ ചെയ്ത ലിയോ മെസ്സിക്ക് ടീമിനുവേണ്ടി യുഎസ് ഓപ്പൺ കപ്പ് സ്വന്തമാക്കി കൊടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ മേജർ സോക്കർ ലീഗിന്റെ കിരീടത്തിന് വേണ്ടി ഈ സീസണിൽ ഒരുങ്ങി തയ്യാറെടുക്കുന്ന ഇന്റർ മിയാമിയും മെസ്സിയും തങ്ങളുടെ ലീഗിലെ ആദ്യ മത്സരത്തിൽ എതിരില്ലാതെ രണ്ടു ഗോളുകളുടെ വിജയം ഹോം സ്റ്റേഡിയത്തിൽ സ്വന്തമാക്കിയിരുന്നു. ലിയോ മെസ്സിയെ കൂടാതെ സുവാരസ്, ആൽബ തുടങ്ങിയ സൂപ്പർ താരയും മിയാമിക്കു വേണ്ടിയാണ് കളിക്കുന്നത്.