വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത താരമാണ് ലയണൽ മെസ്സി: മാസ്മരിക പ്രകടനത്തിനുശേഷം താരത്തെ പ്രശംസിച്ച് നിക്കോ ഗോൺസാലസ്
ഇന്ന് പുലർച്ചെ നടന്ന സന്നാഹ മത്സരത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കുറസാവോയെ അർജന്റീന പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി തന്നെയാണ് ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി തിളങ്ങിയത്.മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ഇതോടുകൂടി അർജന്റീനക്ക് വേണ്ടി ആകെ 102 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് മുന്നേറ്റ നിര താരമായ നിക്കോളാസ് ഗോൺസാലസിന്റെ പ്രകടനം.23ആം മിനിറ്റിൽ ഗോൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.മാത്രമല്ല 10 മിനിട്ടിനു ശേഷം ലയണൽ മെസ്സി ഗോൾ നേടിയപ്പോൾ അതിന് അസിസ്റ്റ് നൽകിയത് നിക്കോളാസ് ഗോൺസാലസ് ആയിരുന്നു.മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം മത്സരത്തിൽ നടത്തിയിരുന്നത്.
ഈ മത്സരത്തിനുശേഷം തന്റെ നായകനായ ലയണൽ മെസ്സിയെ കുറിച്ച് നിക്കോളാസ് ഗോൺസാലസ് സംസാരിച്ചിട്ടുണ്ട്.വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത താരമാണ് ലയണൽ മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.നിക്കോയുടെ വാക്കുകൾ ഇപ്രകാരമാണ്.
Argentina’s first goal, scored by Nicolas Gonzalez against Curacao 👏👍pic.twitter.com/EZx1Tko5iY
— Albiceleste News 🏆 (@AlbicelesteNews) March 29, 2023
‘മെസ്സിയെ ഒരിക്കലും നിങ്ങൾക്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല.ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്.ഓരോ മത്സരം കൂടുംതോറും അദ്ദേഹം അത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.ഓരോ ദിവസം കൂടുംതോറും മെസ്സി തന്നെയാണ് മികച്ചവൻ എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം പന്ത് സ്പർശിക്കുന്ന സമയത്ത് എല്ലാം പുഞ്ചിരി സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു ‘ഇതാണ് നിക്കോളാസ് ഗോൺസാലസ് പറഞ്ഞിട്ടുള്ളത്.
نيكولاس غونزاليس: “لا يمكن وصف ميسي بالكلمات، إنه الأفضل في العالم ويظهر ذلك مباراة تلو الأخرى، يومًا بعد يوم. في كل مرة يلمس فيها الكرة يجعلها تبتسم.” pic.twitter.com/nPBsGKqnRB
— Messi Xtra (@M30Xtra) March 29, 2023
ഈ ഇന്റർനാഷണൽ ബ്രേക്കിൽ 2 നാഴികകല്ലുകളാണ് ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.കരിയറിൽ ആകെ 800 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.അർജന്റീനക്ക് വേണ്ടി 100 ഗോളുകളും മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.ഇനി ക്ലബ്ബ് ജേഴ്സിയിലാണ് മെസ്സിയെ നമുക്ക് കാണാൻ കഴിയുക.