പരിക്ക് മാറി ലയണൽ മെസ്സി തിരിച്ചെത്തി, ഫ്രഞ്ച് ലീഗിലെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കും

ക്ലബ്ബ് തലത്തിൽ തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ ലോക ഫുട്ബോളിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട താരങ്ങൾക്കും പരിക്കിന്റെ അസ്വസ്ഥതകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ലയണൽ മെസ്സിക്കും ചെറിയ അസ്വസ്ഥതകൾ ഈയിടെ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിച്ചിരുന്നില്ല.

എന്നാൽ മെസ്സി ഇന്ന് ക്ലബ്ബിൽ മടങ്ങി എത്തിയിട്ടുണ്ട്.തന്റെ സഹതാരങ്ങളോടൊപ്പം ലയണൽ മെസ്സി ഇന്ന് പരിശീലനം നടത്തിയിട്ടുണ്ട്. വരുന്ന ഞായറാഴ്ച പിഎസ്ജി ലീഗ് വണ്ണിൽ ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മെസ്സിയുള്ളത്.

ഓക്സെറെയാണ് ആ മത്സരത്തിൽ പിഎസ്ജി എതിരാളികൾ. ഈ മത്സരത്തിൽ മെസ്സി കളിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം അത് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്. എന്തെന്നാൽ പരിക്കേൽക്കുമോ എന്ന ഭയം തന്നെയാണ് ആരാധകരെ അലട്ടുന്നത്.

അതേസമയം റിസ്ക്ക് എടുക്കാതിരിക്കാൻ വേണ്ടിയായിരുന്നു കഴിഞ്ഞ മത്സരത്തിൽ മെസ്സി പങ്കെടുക്കാതിരുന്നത്.എന്നാൽ മെസ്സി ഒരിക്കലും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ക്ലബ്ബിന്റെ പരിശീലകനായ ഗാൾടിയർ തന്നെ സ്ഥിരീകരിച്ചിരുന്നു. ചുരുക്കത്തിൽ മെസ്സി അടുത്ത മത്സരത്തിൽ കളിച്ചേക്കും.

ആ മത്സരം അവസാനിച്ച ഉടനെ മെസ്സി അബുദാബിയിലേക്ക് പറക്കും. അവിടെയാണ് അർജന്റീനയുടെ ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്.UAE ക്കെതിരെ അർജന്റീന പതിനാറാം തീയതി ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്.ആ മത്സരത്തിൽ മെസ്സി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post