ബിഗ് ബ്രേക്കിംഗ് ന്യൂസ്: സൗദിയോട് മാത്രമല്ല ബാഴ്സലോണയോടും ഗുഡ് ബൈ പറഞ്ഞ് ലയണൽ മെസ്സി ഇന്റർമിയാമിയിൽ
ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീനിയൻ സൂപ്പർ താരം ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കരാർ അവസാനിച്ചതിനാൽ പാരിസ് സെന്റ് ജർമയിൻ ക്ലബ്ബിനോട് വിട പറഞ്ഞ ലിയോ മെസ്സി തന്റെ പുതിയ ക്ലബ്ബ് തേടുകയാണ്.
മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽ തിരിച്ചുവരാൻ ലിയോ മെസ്സി ആഗ്രഹിച്ചെങ്കിലും ലിയോ മെസ്സിയുടെ ന്യായമായ ആവശ്യങ്ങളിൽ ബാഴ്‌സലോണ ഉറപ്പ് നൽകാൻ വൈകിയതും ബാഴ്‌സയിലേക്കുള്ള ട്രാൻസ്ഫർ നീക്കങ്ങൾ വേഗത കുറഞ്ഞു പോയതും കാരണം ലിയോ മെസ്സി ഇതിനകം തന്നെ തന്റെ തീരുമാനം എടുത്തു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ബാഴ്സലോണ ട്രാൻസ്ഫർ നീക്കങ്ങളുടെ വേഗത കുറവും സമയം ഒരു വലിയ പ്രശ്നമായതിനാലും അമേരിക്കയിലെ മേജർ സോക്കർ ലീഗിലേക്ക് പോകാൻ ലിയോ മെസ്സി തീരുമാനം എടുത്തുവെന്നാണ് പ്രശസ്ത സ്പാനിഷ് മാധ്യമപ്രവർത്തകനായ ഗില്ലം ബലാഗ് പറയുന്നത്. മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബുമായാണ് ലിയോ മെസ്സി വാക്കാലുള്ള കരാറിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നത്.
BREAKING: Lionel Messi is coming to MLS and will be joining Inter Miami next year, per @GuillemBalague.
— Joe Pompliano (@JoePompliano) June 7, 2023
Let's goooooo!!!! pic.twitter.com/LPkSlNH6TY
ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥത കൂടിയുള്ള ഇന്റർ മിയാമി ക്ലബ്ബ് ലിയോ മെസ്സിക്ക് വേണ്ടി നേരത്തെ ഓഫർ ചെയ്തത് വർഷത്തിൽ 50മില്യൺ യൂറോയിൽ അധികമാണ്. കൂടാതെ ലീഗിന്റെ പ്രധാന സ്പോൺസർമാരായ ആപ്പിൾ, അഡിഡാസ് എന്നിവരും ലിയോ മെസ്സിക്ക് മുൻപിൽ വമ്പൻ ഓഫർ നൽകിയതോടെയാണ് താരം അമേരിക്കയിലേക്ക് നീങ്ങാൻ ഒരുങ്ങുന്നത്.
🚨 𝗕𝗥𝗘𝗔𝗞𝗜𝗡𝗚: LEO MESSI HAS DECIDED. HIS NEXT CLUB IS INTER MIAMI. 🇺🇸
— Transfer News Live (@DeadlineDayLive) June 7, 2023
(Source: @GuillemBalague) pic.twitter.com/nDUdFuynpo
അടുത്ത കോപ്പ അമേരിക്ക, ഫിഫ വേൾഡ് കപ്പ് എന്നിവ അമേരിക്കയിലാണ് നടക്കുന്നത്. മാത്രവുമല്ല ലിയോ മെസ്സിക്ക് മിയാമിയിൽ സ്വന്തമായി വീട് ഉൾപ്പടെ പ്രോപ്പർട്ടിസ് ഉണ്ട്, കൂടാതെ സൗത്തെൺ ഫ്ലോറിഡയിൽ ലാറ്റിൻ അമേരിക്കൻ കൾചർ നിലനിൽക്കുന്നുണ്ട് etc.. എന്നീ വസ്തുതകളും മെസ്സി ടു ഇന്റർ മിയാമി ട്രാൻസ്ഫറിനെ സ്വാധീനിച്ചിട്ടുണ്ട്.
BREAKING: Lionel Messi is coming to MLS and will be joining Inter Miami next year, per @GuillemBalague.
— Joe Pompliano (@JoePompliano) June 7, 2023
Let's goooooo!!!! pic.twitter.com/LPkSlNH6TY
ബില്യൺ യൂറോയുടെ ഓഫർ നൽകി സൗദി ക്ലബ്ബായ അൽ ഹിലാൽ ലിയോ മെസ്സിക്ക് വേണ്ടി സജീവമായി തന്നെ രംഗത്തുണ്ട്. എന്തായാലും ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോകാനുള്ള തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരും മണിക്കൂറുകളിൽ ഓരോ ക്ലബ്ബിന്റെയും ട്രാൻസ്ഫർ നീക്കങ്ങൾക്ക് അനുസരിച്ച് ലിയോമെസ്സിയുടെ ഭാവി ഉടനെ തീരുമാനമാകും.