ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം ഇനി ലയണൽ മെസ്സി! |Lionel Messi
ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.മത്സരത്തിൽ ലയണൽ മെസ്സിയാണ് ആദ്യം പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത്.കിലിയൻ എംബപ്പേയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്.പക്ഷേ പിന്നീട് എതിരാളികളായ സ്ട്രാസ്ബർഗ് സമനില പിടിക്കുകയായിരുന്നു.എന്നിരുന്നാലും ലീഗ് വൺ കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചു.
ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് പതിനൊന്നാം തവണയാണ് ഫ്രഞ്ച് ലീഗ് കിരീടം നേടുന്നത്.തുടർച്ചയായ രണ്ടാംതവണയും ലീഗ് വൺ കിരീടം ക്ലബ്ബ് സ്വന്തമാക്കുകയായിരുന്നു. ഈ കിരീടനേട്ടത്തോടുകൂടി സാക്ഷാൽ ലയണൽ മെസ്സിയാണ് ഇന്ന് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം. 43 കിരീടങ്ങളാണ് മെസ്സി തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ ഇതിഹാസമായ ഡാനി ആൽവസിനൊപ്പമാണ് മെസ്സി ഇപ്പോൾ ഈ ഒന്നാം സ്ഥാനം പങ്കുവെക്കുന്നത്.അദ്ദേഹവും തന്റെ കരിയറിൽ 43 കിരീടങ്ങൾ നേടിയിട്ടുണ്ട്.
ലയണൽ മെസ്സി 12 ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.10 ലാലിഗയും രണ്ട് ലീഗ് വൺ കിരീടങ്ങളുമാണ് മെസ്സി നേടിയിട്ടുള്ളത്.കൂടാതെ നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മെസ്സി കരസ്ഥമാക്കി.7 തവണയാണ് മെസ്സി കോപ ഡെൽ റേ സ്വന്തമാക്കിയിട്ടുള്ളത്.9 തവണ ഡൊമസ്റ്റിക് സൂപ്പർ കപ്പുകൾ തന്റെ ക്ലബ്ബുകളോടൊപ്പം നേടാൻ മെസ്സിക്ക് കഴിഞ്ഞു.
Trophy number 4⃣3⃣ of Lionel Messi's career, equalling Dani Alves' record! ✨
— MessivsRonaldo.app (@mvsrapp) May 27, 2023
🏆x12 League 🆕
🏆x4 UCL
🏆x7 Copa del Rey
🏆x9 Domestic Super Cup
🏆x3 UEFA Super Cup
🏆x3 Club World Cup
🏆x1 World Cup🇦🇷
🏆x1 Copa America🇦🇷
🏆x1 Finalissima🇦🇷
🏆x1 Olympics*🇦🇷
🏆x1 U20 World Cup*🇦🇷 pic.twitter.com/mQhQeNJ6AV
മൂന്ന് യുവേഫ സൂപ്പർ കപ്പ് 3 ക്ലബ്ബ് വേൾഡ് കപ്പും ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇനി അർജന്റീന ദേശീയ ടീമിനോടൊപ്പം വരികയാണെങ്കിൽ ഏറ്റവും മൂല്യമുള്ള കിരീടമായ വേൾഡ് കപ്പ് ലയണൽ മെസ്സി സ്വന്തം ഷെൽഫിൽ എത്തിച്ചിട്ടുണ്ട് .ഒരു കോപ്പ അമേരിക്കയും ഒരു ഫൈനലിസിമയും നേടിയിട്ടുണ്ട്.ഇതിന് പുറമെയാണ് ഒരു ഒളിമ്പിക് ഗോൾഡ് മെഡലും ഒരു അണ്ടർ 20 വേൾഡ് കപ്പ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ഇത് രണ്ടും സീനിയർ കിരീടങ്ങളുടെ ഗണത്തിൽ വരില്ലെങ്കിലും ലയണൽ മെസ്സിയുടെ കരിയർ കിരീടങ്ങൾ പരിഗണിക്കുമ്പോൾ ഇത് ഉൾപ്പെടുന്നവ തന്നെയാണ്.
Leo Messi becomes the most decorated player in history with 43 trophies — alongside Dani Alves. #Messi 🇦🇷 pic.twitter.com/ONc85zsMZz
— Semper Fi Messi (@SemperFiMessi) May 27, 2023
ഒരു കിരീടം കൂടി നേടിയാൽ മെസ്സിക്ക് ഈ ഒരു റെക്കോർഡ് സ്വന്തം പേരിലേക്ക് മാത്രമായി മാറ്റാം.അതേസമയം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയ താരം റയാൻ ഗിഗ്സാണ്.13 തവണയാണ് അദ്ദേഹം ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ളത്.ഒരു ലീഗ് കൂടി നേടിയാൽ മെസ്സിക്ക് അതിനൊപ്പം എത്താൻ സാധിക്കും.അങ്ങനെയാണെങ്കിൽ അതും ഒരു റെക്കോർഡായി മാറും.ഏതായാലും മെസ്സി അടുത്ത സീസണിൽ എവിടെ കളിക്കും?അവിടെ കിരീടങ്ങൾ വാരിക്കൂട്ടുമോ എന്നതൊക്കെയാണ് ആരാധകർക്ക് ഇനി അറിയേണ്ടത്.