❝ചരിത്രത്തിലെ ഏറ്റവും മികച്ച താരം എനിക്ക് ലയണൽ മെസ്സി തന്നെയാണ് ❞

ലയണൽ മെസ്സിയെക്കുറിച്ച് സംസാരിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ സഹതാരങ്ങൾ സമയം കണ്ടെത്താറുണ്ട്.അർജന്റീനയിലെ സഹതാരങ്ങളും ബാഴ്സയിലെ സഹതാരങ്ങളും പിഎസ്ജിയിലെ സഹതാരങ്ങളുമൊക്കെ എപ്പോഴും മെസ്സിയെക്കുറിച്ച് സംസാരിക്കുന്നവരാണ്.ഭൂരിഭാഗം പേരും ലയണൽ മെസ്സിയെ തന്നെയാണ് ഏറ്റവും മികച്ച താരമായി കണക്കാക്കുന്നത്.

മെസ്സിക്കൊപ്പം 3 സീസണുകൾ എഫ്സി ബാഴ്സലോണയിൽ ചിലവഴിച്ചിട്ടുള്ള പ്രതിരോധനിരതാരമാണ് ക്ലെമന്റ് ലെങ്ലെറ്റ്. പിന്നീട് ലയണൽ മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറി.നിലവിൽ ലെങ്ലെറ്റാവട്ടെ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.താരം സെവിയ്യയിൽ ആയിരുന്ന സമയത്ത് മെസ്സിക്കെതിരെ കളിക്കുകയും ചെയ്തിട്ടുണ്ട്.

ലയണൽ മെസ്സിയെക്കുറിച്ച് ഇപ്പോൾ താരം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ് എന്നാണ് ലെങ്‌ലെറ്റും പറയുന്നത്. മാത്രമല്ല മെസ്സി എപ്പോഴും ബാഴ്സയുടെ തന്നെ താരമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഒരുപാട് കാലം ഒരു ക്ലബ്ബിൽ തുടരുകയും ആ ക്ലബ്ബിനോടൊപ്പം ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്താൽ നിങ്ങൾ എന്നും എപ്പോഴും ആ ക്ലബ്ബിന്റെ ഭാഗം തന്നെയായിരിക്കും.എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി എപ്പോഴും ഒരുപാട് താരമാണ്.എന്റെ അഭിപ്രായത്തിൽ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തോടൊപ്പം ആണ് ഞാൻ കളിച്ചിട്ടുള്ളത്. ഞാൻ മെസ്സിക്കെതിരെയും കളിച്ചിട്ടുണ്ട് മെസ്സിക്കൊപ്പം കളിച്ചിട്ടുണ്ട്.അദ്ദേഹത്തിനൊപ്പം കളിക്കുന്നതാണ് ഏറ്റവും നല്ല കാര്യം ‘ ലെങ്ലെറ്റ് പറഞ്ഞു.

ഈ സീസണിൽ തന്റെ ക്ലബ്ബായ പിഎസ്ജിക്ക് വളരെ മികച്ച രൂപത്തിൽ തന്നെയാണ് മെസ്സി മുന്നോട്ടുപോകുന്നത്.ഫ്രഞ്ച് ലീഗിൽ ആകെ 11 മത്സരങ്ങൾ കളിച്ച മെസ്സി 6 ഗോളുകളും 9 അസിസ്റ്റുകളും നേടികഴിഞ്ഞു.