പ്രായം ഒരു പ്രശ്നമല്ല, ചാമ്പ്യൻസ് ലീഗിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് ലിയോ മെസ്സി

ഫുട്ബോൾ ലോകത്തെ യുവ സൂപ്പർ താരങ്ങളെ പോലും അമ്പരപ്പിച്ചുകൊണ്ട് 35കാരനായ ലയണൽ മെസ്സി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മെസ്സിയുടെ അഴിഞ്ഞാട്ടമായിരുന്നു കാണാൻ സാധിച്ചിരുന്നത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മെസ്സിയെന്ന മാന്ത്രികനിൽ നിന്നും പിറന്നത്.

മത്സരത്തിന്റെ 19 ആം മിനിട്ടിൽ മനോഹരമായ ഷോട്ടിലൂടെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്.35ആം മിനുട്ടിൽ നെയ്മർ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് മെസ്സിയാണ്.44ആം മിനുട്ടിൽ മെസ്സി ബോക്സിന് പുറത്തുനിന്നുള്ള ഒരു ഷോട്ടിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി.84ആം മിനുട്ടിൽ സോളർ ഗോൾ നേടിയപ്പോൾ അസിസ്റ്റ് നൽകിയതും മെസ്സി തന്നെയായിരുന്നു.

ഈ സീസണിൽ മെസ്സി ഉഗ്രൻ ഫോമിലാണ്.പിഎസ്ജിക്ക് വേണ്ടി ആകെ 11 ഗോളുകളും 12 അസിസ്റ്റുകളും മെസ്സി ഈ സീസണിൽ നേടിക്കഴിഞ്ഞു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 15 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. കേവലം 18 മത്സരങ്ങളിൽ നിന്നാണ് മെസ്സി 27 ഗോൾ കോൺട്രിബ്യൂഷൻസ് നേടിയിട്ടുള്ളത്.

മാത്രമല്ല മറ്റൊരു ചരിത്ര നേട്ടം കൂടി ഇന്നലെ ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗിൽ കുറിച്ചിട്ടുണ്ട്.അതായത് ഇന്നലത്തെ മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു മെസ്സി നേടിയത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുമ്പോൾ 35 വർഷവും 123 ദിവസവും ആണ് മെസ്സിയുടെ പ്രായം.

അതായത് പ്രായമൊന്നും ലിയോ മെസ്സിക്ക് ഒരു വിഷയമല്ല. തന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കും പോലെയുള്ള ഒരു പ്രകടനമാണ് ഈ 35ആം വയസ്സിലും മെസ്സി പുറത്തെടുക്കുന്നത്. ഇനിയും ഒരുപാട് റെക്കോർഡുകൾ അദ്ദേഹത്തിൽ നിന്നും പിറക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.

Rate this post