യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിൽ എതിരാളികളില്ലാതെ ലയണൽ മെസ്സി |Lionel Messi

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സി ഇന്റർനാഷണൽ ബ്രേക്കിൽ പനാമയ്ക്കും കുറക്കാവോയ്‌ക്കുമെതിരെയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടു മത്സരങ്ങളിലുമായി അഞ്ച് ഗോൾ സംഭാവനകൾ അർജന്റീന ഫോർവേഡ് നൽകുകയും ചെയ്തു. പനാമക്കെതിരെ ഒരു ഗോളും കുറസാവൊക്കെതിരെ ഹാട്രിക്കും നേടി.

ഈ സീസണിൽ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും ക്ലബ്ബിനും രാജ്യത്തിനുമായി 56 ഗോൾ സംഭാവനകൾ മെസ്സി രേഖപ്പെടുത്തിയിട്ടുണ്ട്.ഇത് യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ഏറ്റവും മികച്ചതാണ്.യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 10 ഗോൾ സംഭാവനകൾ ഉൾപ്പെടെ 52 ഗോൾ സംഭാവനകളുമായി PSG ഫോർവേഡ് കൈലിയൻ എംബാപ്പെ ഈ ലീഡർബോർഡിൽ രണ്ടാം സ്ഥാനത്താണ്.

PSG യുടെ ലീഗ് 1 ഷെഡ്യൂളിൽ 10 മത്സരങ്ങൾ ശേഷിക്കുന്നതിനാൽ, കുറഞ്ഞത് 70 ഗോൾ സംഭാവനകളോടെ സീസൺ പൂർത്തിയാക്കാൻ മെസ്സിക്ക് ഒരു യഥാർത്ഥ അവസരമുണ്ട്. മൊത്തത്തിൽ, ഈ സീസണിലെ ലീഗ് 1 ൽ 13 ഗോളുകളും 13 അസിസ്റ്റുകളും അദ്ദേഹം നേടി.ഒളിംപിക് ലിയോണൈസിനെതിരായ പിഎസ്ജിയുടെ വരാനിരിക്കുന്ന ലീഗ് 1 ഹോം മത്സരത്തിൽ മെസ്സി വീണ്ടും കളിക്കാനൊരുങ്ങുകയാണ്. അർജന്റീനിയൻ ഇന്റർനാഷണൽ സെപ്റ്റംബറിൽ ലിയോണിനെ അവസാനമായി നേരിട്ടത്.

ഈ സീസണിൽ ക്ലബ്ബിലും ദേശീയ ടീമിലും മെസ്സി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.ഈ സീസണിലെ മെസ്സിയുടെ അർജന്റീനക്ക് വേണ്ടിയുള്ള പ്രകടനങ്ങൾ അമ്പരപ്പുണ്ടാക്കുന്നതാണ്. വേൾഡ് കപ്പിലെ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ലയണൽ മെസ്സിക്ക് ഗോളോ അസിസ്റ്റോ നേടാൻ സാധിക്കാതെ പോയിട്ടുള്ളത്.ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും മെസ്സി ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Rate this post