‘തിരിച്ചു വന്നതിൽ എപ്പോഴും സന്തോഷമുണ്ട്’ : ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനൊപ്പം ചേർന്ന് ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനൊപ്പം ചേർന്ന് ലയണൽ മെസ്സി.2022 ലോകകപ്പ് വിജയം ആഘോഷിക്കുന്ന ഒരു ചുവർചിത്രത്തിന് മുന്നിൽ പോസ് ചെയ്യുന്ന ചിത്രം “തിരിച്ചു വന്നതിൽ എപ്പോഴും സന്തോഷമുണ്ട്” എന്ന അടിക്കുറിപ്പോടെ മെസ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അര്ജന്റീന വ്യാഴാഴ്ച ഉറുഗ്വേയുമായി കളിക്കുകയും നവംബർ 21 ന് ബ്രസീലിനെതിരെ രണ്ടാം ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുകയും ചെയ്യും.

ഇന്റർ മിയാമിയും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള നോച്ച് ഡി ഓർ മത്സരത്തിൽ പങ്കെടുത്തതിന് ശേഷമാണ് ലയണൽ മെസ്സി അർജന്റീനയിലേക്ക് പറന്നത്. രണ്ട് ടീമുകളും പ്ലേ ഓഫിൽ കടക്കാത്തതിനാൽ മെസ്സിയുടെ ചരിത്രപരമായ എട്ടാം ബാലൺ ഡി ഓർ വിജയം ആഘോഷിക്കാൻ സൗഹൃദ മത്സരം കളിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയ ലിയോ മെസ്സിയുടെ പുരസ്‌കാരനേട്ടത്തിന് ശേഷമുള്ള ആദ്യ അർജന്റീന മത്സരമായതിനാൽ നവംബർ 17ന് അർജന്റീനയിൽ വച്ച് നടക്കുന്ന മത്സരത്തിനു മുൻപായി ആരാധകർക്ക് മുന്നിൽ മെസ്സി തന്റെ എട്ടാമത് ബാലൻഡിയോർ പുരസ്‌കാരം പ്രദർശിപ്പിക്കും.നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അർജന്റീന ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ്.ഏഴു പോയിന്റുള്ള ഉറുഗ്വേ രണ്ടാമതാണ്.

ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)ജുവാൻ മുസ്സോ (അറ്റലാന്റ)വാൾട്ടർ ബെനിറ്റസ് (PSV)

ഡിഫൻഡർമാർ:ഗോൺസാലോ മോണ്ടിയേൽ (നോട്ടിംഗ്ഹാം ഫോറസ്റ്റ്) പാബ്ലോ മാഫിയോ (ആർസിഡി മല്ലോർക്ക)നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്)ജർമൻ പെസെല്ല (റിയൽ ബെറ്റിസ്)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്‌സ്‌പർ)ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)മാർക്കോസ് അക്യൂന (സെവില്ല)ഫ്രാൻസിസ്‌കോ ഒർട്ടേഗ (ഒളിംപിയാക്കോസ്)നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ)

മിഡ്ഫീൽഡർമാർ:ലിയാൻഡ്രോ പരേഡെസ് (എഎസ് റോമ) ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)എൻസോ ഫെർണാണ്ടസ് (ചെൽസി) റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മാഡ്രിഡ്) എക്‌സിക്വിയൽ പാലാസിയോസ് (ബേയർ ലെവർകുസെൻ) ജിയോവാനി ലോ സെൽസോ (ടോട്ടനം ഹോട്‌സ്‌പർ)അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ)

ഫോർവേഡുകൾ:പൗലോ ഡിബാല (എഎസ് റോമ) ഏഞ്ചൽ ഡി മരിയ (ബെൻഫിക്ക)ലയണൽ മെസ്സി (ഇന്റർ മിയാമി) ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി) ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ) നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന) ലൂക്കാസ് ഒകാമ്പോസ് (സെവില്ല)