പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ സീസണിലെ ഗോൾ വേട്ട ആരംഭിചിരിക്കുകയാണ്. ഇന്നലെ രാത്രി നടന്ന രാത്രി യൂറോപ്പ ലീഗ് പോരാട്ടത്തിൽ മോൾഡോവൻ എഫ്സി ഷെരീഫിനെതിരെ 37 കാരൻ സീസണിലെ ആദ്യ ഗോൾ നേടി. മത്സരത്തിൽ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് വിജയിച്ചു.
ഈ സീസണിൽ ഫോം കണ്ടെത്താൻ റൊണാൾഡോ പാടുപെടുകയായിരുന്നു,കളിച്ച ഏഴു മത്സരങ്ങളിലും താരത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല.എഫ് സി ഷെരീഫിനെതിരെ മിന്നുന്ന പ്രകടനത്തോടെ റൊണാൾഡോ ഫോമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്കും ഇത് സന്തോഷം പകരും. എഫ്സി ഷെരീഫിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 816-ാം ഗോൾ ആണ് നേടിയത്.
ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതേസമയം, മറ്റൊരു ഫുട്ബോൾ ഇതിഹാസം അർജന്റീനയുടെ ലയണൽ മെസ്സി ഇതുവരെ കരിയറിൽ 778 ഗോളുകൾ നേടിയിട്ടുണ്ട്. പെനാൽറ്റി എടുക്കുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മിടുക്കരാണ്. സ്പോട്ട് കിക്ക് എടുക്കുന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും സമ്മർദ്ദകരമായ നിമിഷമാണ്. എങ്കിലും ആ സമ്മർദത്തെ അതിജീവിച്ച് മുന്നിൽ നിൽക്കുന്ന ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുന്നതിൽ റൊണാൾഡോയും മെസ്സിയും മിടുക്കരാണ്.
പെനാൽറ്റിയുടെ കാര്യത്തിൽ ഇരു താരങ്ങളെയും താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പടി മുന്നിലായിരിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി കിക്കുകളിൽ നിന്ന് 146 ഗോളുകൾ നേടിയപ്പോൾ, ലയണൽ മെസ്സി പെനാൽറ്റിയിൽ നിന്ന് 107 ഗോളുകൾ നേടി. എന്നാൽ ഇരുവരും നേടിയ പെനാൽറ്റി ഗോളുകൾ മാറ്റിനിർത്തിയാൽ രസകരമായ മറ്റൊരു സാമ്യമുണ്ട്. അതായത് പെനാൽറ്റിയിലൂടെയല്ലാതെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേടിയ ഗോളുകൾ തുല്യമാണ്.
Leo Messi equalled Ronaldo's Non-penalty goals record today. HE did it in 145 fewer games🐐 pic.twitter.com/9ACSUXcRam
— Gouri🍻 (@GouriCuler) September 14, 2022
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തങ്ങളുടെ കരിയറിൽ പെനാൽറ്റിയിലൂടെയൊഴികെ 671 ഗോളുകൾ നേടിയിട്ടുണ്ട്. അതായത്, മെസ്സി തന്റെ കരിയർ ഗോളുകളുടെ 13.3% പെനാൽറ്റികളിൽ നിന്ന് നേടിയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ ഗോളുകളുടെ 17.7% പെനാൽറ്റികളിൽ നിന്നാണ് നേടിയത്.ഒരു മത്സരത്തിന്റെ ഫലം നിർണ്ണയിക്കുന്നതിൽ പെനാൽറ്റികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പെനാൽറ്റികൾ ഗോളാക്കി മാറ്റുന്നതിൽ റൊണാൾഡോ ഇപ്പോഴും ഒരു പാടി മുന്നിൽ തന്നെയാണ്. ഇന്നലെ യൂറോപ്പ ലീഗിൽ പെനാൽറ്റിയിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്.