ഗോളുമായി പിഎസ്ജിയെ വിജയത്തിലെത്തിച്ച് ലയണൽ മെസ്സി : ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് : ലിവര്പൂളിനും ആഴ്സണലിനും തോൽവി

ടൗളൂസിനെതിരെ 2-1 ന്റെ ഹോം വിജയത്തോടെ പിഎസ്ജി ലീഗ് 1 ലീഡ് താൽക്കാലിക എട്ട് പോയിന്റായി ഉയർത്തി.22 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് പിഎസ്ജിക്കുള്ളത്.എംബപ്പെയും നെയ്മറും ഇല്ലാതെ ഇറങ്ങിയ പി എസ് ജി തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ജയം സ്വന്തമാക്കിയത്.മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ബൂമന്റെ ഫ്രീകിക്ക് ഗോളിലൂടെ ടുളൂസെ പിഎസ്ജിയെ ഞെട്ടിക്കുകയായിരുന്നു.

പക്ഷേ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിനു മുന്നേ തന്നെ പിഎസ്ജി ഹക്കീമിയിലൂടെ സമനില പിടിച്ചു.സോളറുടെ അസിസ്റ്റിൽ നിന്നാണ് ഹക്കീമിയുടെ ഗോൾ പിറന്നത്.രണ്ടാം പകുതിയിൽ 58ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ അതിമനോഹരമായ ഗോൾ പിറക്കുന്നത്.ഹക്കീമിയുടെ പാസ് രണ്ടാമതൊന്ന് ചിന്തിക്കാതെ ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി വലയിൽ എത്തിക്കുകയായിരുന്നു.ഈ ലീഗ് വണ്ണിൽ മെസ്സി നേടുന്ന പത്താമത്തെ ഗോൾ ആയിരുന്നു ഇത്.ഈ സീസണിൽ ക്ലബ്ബിനുവേണ്ടി 15 ഗോളുകൾ ആകെ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു.ലീഗുകളിൽ ആകെ കരിയറിൽ 490 ഗോളുകൾ മെസ്സി നേടിക്കഴിഞ്ഞു. ക്ലബ്ബ് കരിയറിൽ 698 ഗോളുകളും സീനിയർ കരിയറിൽ 796 ഗോളുകളും മെസ്സി ഇതോടുകൂടി കമ്പ്ലീറ്റ് ചെയ്തു കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്ത് പേരുമായി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി.മാർക്കസ് റാഷ്ഫോർഡിന്റെ ഒരു ക്രോസ് കൈകൊണ്ട് തടഞ്ഞതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. ബ്രൂണോ ഫെർണാണ്ടാസ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് യുണൈറ്റഡിന് ലീഡ് നൽകി.62ആം മിനുട്ടിൽ ലൂക് ഷോയുടെ ക്രോസിൽ നിന്നും നേടിയ ഗോളോടെ റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.70 ആം മിനുട്ടിൽ ഹ്യൂസിന്റെ കഴുത്തിന് പിടിച്ചതിന് കസെമിറോ ആണ് ചുവപ്പ് കണ്ട് പുറത്തായി.76 ആം മിനുട്ടിൽ ജെഫ്രി ഷ്ലുപ് പലാസിനായി ഒരു ഗോൾ മടക്കി.ന്യൂകാസിൽ യുണൈറ്റഡും വെസ്റ്റ് ഹാം യുണൈറ്റഡും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടം 1-1 എന്ന സമനിലയിൽ അവസാനിച്ചതോടെ യുണൈറ്റഡ് മൂന്നാം സ്ഥാനത് തന്നെ തുടരും.

മറ്റൊരു മത്സരത്തിൽ വോൾവ്സ് ലിവർപൂളിന് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.അഞ്ചാം മിനുട്ടിൽ മാറ്റിപിന്റെ ഒരു സെൽഫ് ഗോളാണ് ലിവർപൂളിനെ പിന്നിലാക്കിയത്.അരങ്ങേറ്റക്കാരൻ ഡോസൺ 12 ആം മിനുട്ടിൽ വോൾവ്‌സിന്റെ ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ റൂബൻ നെവസിലൂടെ വോൾവ്സിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ വന്നു.ഈ പരാജയത്തോടെ ലിവർപൂൾ 29 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്‌. മറ്റൊരു മത്സരത്തിൽ എവെർട്ടൻ ആഴ്‌സനലിനെ ഒരു ഗോളിന് പരാജയപ്പടുത്തി.60ആം മിനുട്ടിൽ ടർകവോസ്കിയുടെ ഗോളാണ് എവെർട്ടന് വിജയം നേടിക്കൊടുത്തത്.

Rate this post