ഇന്നും പരിശീലനം നടത്തിയില്ല, ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കില്ല!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കക്കെതിരെ പിഎസ്ജിയുടെ ഗോൾ നേടിയിരുന്നത് ലയണൽ മെസ്സിയായിരുന്നു. എന്നാൽ അതിനുശേഷം പരിക്കേറ്റു കൊണ്ട് മെസ്സി തന്നെ പിൻവലിക്കാൻ പരിശീലനോട് ആവശ്യപ്പെടുകയായിരുന്നു. മെസ്സിയുടെ കാഫിന് മസിൽ ഇഞ്ചുറിയാണ് അലട്ടുന്നത്.

ഇതേത്തുടർന്ന് കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. മെസ്സി ഇല്ലാതെ ഇറങ്ങിയ പിഎസ്ജിക്ക് റെയിംസിനോട് വിജയിക്കാൻ സാധിച്ചതുമില്ല.എന്നാൽ ഇന്നത്തെ പരിശീലനത്തിൽ ലയണൽ മെസ്സി തിരിച്ചെത്തും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പരിക്കിൽ നിന്നും മുക്തനാവാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ പരിശീലനത്തിൽ മെസ്സി പങ്കെടുത്തിട്ടില്ല എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.ഫ്രഞ്ച് മാധ്യമങ്ങൾ എല്ലാവരും തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നാളെ ചാമ്പ്യൻസ് ലീഗിൽ വീണ്ടും പിഎസ്ജി ബെൻഫികയെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ ലയണൽ മെസ്സി ഉണ്ടാകില്ല എന്നുള്ള കാര്യവും ഇപ്പോൾ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പിഎസ്ജിയുടെ സ്‌ക്വാഡിൽ ഇടം നേടാനും മെസ്സിക്ക് സാധിച്ചിട്ടില്ല.പരിക്കിൽ നിന്നും പൂർണ്ണ മുക്തി നേടാതെ റിസ്ക് എടുക്കാൻ നിലവിൽ ലയണൽ മെസ്സി തയ്യാറല്ല.

കാരണം ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.അതുകൊണ്ടുതന്നെ പരിക്കുമായി കളിച്ചുകൊണ്ട് കൂടുതൽ ഗുരുതരമാക്കാൻ മെസ്സി ഉദ്ദേശിക്കുന്നില്ല. പരിക്കിൽ നിന്നും മുഴുവനായും മുക്തി പ്രാപിക്കാനാണ് നിലവിൽ ലയണൽ മെസ്സിയുടെ ശ്രമം. മെസ്സി ഇല്ലാതെ കളിക്കുക എന്നുള്ളത് പിഎസ്ജിക്ക് വലിയ വെല്ലുവിളി തന്നെയാണ്.കഴിഞ്ഞ ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിൽ പിഎസ്ജിക്ക് തുണയായത് മെസ്സിയുടെ പ്രകടനമായിരുന്നു.

Rate this post