ബാഴ്സലോണയിലെ വിഖ്യാതമായ കൂട്ട്കെട്ട് വർഷങ്ങൾക്ക് ശേഷം ഇന്റർ മിയമിൽ ഒരുമിക്കുന്നു | Lionel Messi |Luis Suarez
ഉറുഗ്വേ സൂപ്പർ താരം ലൂയി സുവാരസും ലയണൽ മെസ്സിയും വീണ്ടുമ ഒന്നിക്കുന്നു. ലയണൽ മെസ്സിക്ക് പിന്നാലെ സുവാറസിനെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്റർ മിയാമി.നിലവിൽ ബ്രസീലിയൻ ക്ലബ് ഗ്രെമിയോയിൽ കളിക്കുന്ന ഉറുഗ്വേക്കാരന് തന്റെ മുൻ ബാഴ്സലോണ സഹതാരങ്ങളുമായി ഒത്തുചേരാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.
സുവാരസും മെസ്സിയും സ്പാനിഷ് ക്ലബ്ബിൽ ആറ് വർഷം ഒരുമിച്ച് ചെലവഴിച്ചു, തുടർച്ചയായ രണ്ട് ലാലിഗ കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടി. ക്ലബ്ബ് അതിന്റെ ഏറ്റവും വിജയകരമായ സ്പെല്ലുകളിൽ ഒന്ന് ആസ്വദിച്ച സമയത്ത് മുന്നേറ്റ നിരയിൽ മെസ്സി സുവാരസ് കൂട്ടുകെട്ട് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഈ വർഷം ആദ്യം ഡേവിഡ് ബെക്കാമിന്റെ MLS ഫ്രാഞ്ചൈസിയിലേക്ക് മാറില്ലെന്ന് സുവാരസ് പരസ്യമായി പറഞ്ഞതിന് ശേഷം പുറത്തു വരുന്ന ഈ വാർത്ത ആരാധകരെ അത്ഭുതപ്പെടുത്തും.
“ഇത് തെറ്റാണ്, ഇത് അസാധ്യമാണ്,ഞാൻ ഗ്രെമിയോയിൽ വളരെ സന്തുഷ്ടനാണ്, എനിക്ക് 2024 വരെ ഒരു കരാറുണ്ട്” എന്നാണ് എംഎൽഎസിലേക്ക് മാറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സുവാരസ് ഉറുഗ്വേൻ പത്രമായ എൽ ഒബ്സർവഡോറിനോട് സുവാരസ് പറഞ്ഞത്.ഗ്രെമിയോയ്ക്കായി ഈ സീസണിൽ 30 മത്സരങ്ങളിൽ നിന്ന് 22 ഗോൾ സംഭാവനകൾ സുവാരസിന് ഉണ്ട്.കാൽമുട്ടിനേറ്റ തുടർച്ചയായ പരിക്കിനെത്തുടർന്ന് 36-കാരൻ വിരമിക്കാൻ നിർബന്ധിതനാകുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.ഗ്രെമിയോ പ്രസിഡന്റ് ആൽബെർട്ടോ ഗ്യൂറ അടുത്തിടെ സുവാരസിന്റെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
Barça legend Luis Suárez is getting closer and closer to Inter Miami. Negotiations are advanced.
— Barça Universal (@BarcaUniversal) July 18, 2023
— @gastonedul pic.twitter.com/M6MMmWP1qZ
സ്പാനിഷ് താരമായ സെർജിയോ ബുസ്കറ്റ്സിനെ ലിയോ മെസ്സിയോടൊപ്പം സൈൻ ചെയ്ത ഇന്റർ മിയാമി മറ്റൊരു സ്പാനിഷ് താരമായ ജോർഡി ആൽബയെ കൂടി സൈൻ ചെയ്യാനൊരുങ്ങുകയാണ്. ഇന്റർ മിയാമി ക്ലബ്ബിലേക്ക് വരുന്നത് സംബന്ധിച്ച് താരവുമായി ക്ലബ്ബ് ധാരണയിലെത്തിയിട്ടുണ്ട്. അവസാനഘട്ട കാര്യങ്ങൾക്ക് ശേഷം ജോർഡി ആൽബയും ഇന്റർ മിയാമി താരമായി മാറും.34 കാരനായ ലെഫ്റ്റ് ബാക്ക് ക്ലബ്ബിനായി 450-ലധികം മത്സരങ്ങൾ കളിച്ചതിന് ശേഷം കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ബാഴ്സലോണയോട് വിട പറഞ്ഞിരുന്നു.
Inter Miami is the new Barcelona! 😅
— 90min (@90min_Football) July 18, 2023
Apparently the MLS side could potentially add two more former La Liga winners to their ranks in Luis Suarez and Jordi Alba! 🤩 🇺🇸 pic.twitter.com/eK5U4PpPN7
2015-ൽ ചാമ്പ്യൻസ് ലീഗ്, ആറ് ലാലിഗ കിരീടങ്ങൾ, അഞ്ച് കോപ്പ ഡെൽ റേ കിരീടങ്ങൾ, നാല് സ്പാനിഷ് സൂപ്പർ കപ്പുകൾ, ക്ലബ് ലോകകപ്പ് എന്നിവ നേടി.സ്പെയിനിനായി 90-ലധികം മത്സരങ്ങൾ നേടിയ ആൽബ ഇന്റർ മിയാമിയിലെ ശക്തമായ മുൻ ബാഴ്സലോണ ടീമിന്റെ ഭാഗമാകും.