ലയണൽ മെസ്സിയും ലൂയിസ് സുവാരസും വീണ്ടും ഒന്നിക്കുന്നുവോ ?|Lionel Messi, Luis Suarez reunited?

അടുത്ത മേജർ ലീഗ് സോക്കർ സീസണിൽ ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇന്റർ മിയാമിയിൽ വീണ്ടും ഒത്തുചേരും. പരിശീലകൻ ടാറ്റ മാർട്ടിനോയുടെ അഭിപ്രായത്തിൽ അടുത്ത സീസണിലേക്കുള്ള ഇന്റർ മിയാമിയുടെ പദ്ധതികളിൽ ലൂയിസ് സുവാരസ് ഇതിനകം തന്നെയുണ്ട്.

മുൻ ബാഴ്‌സലോണ താരം ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കാൻ തയ്യാറെടുക്കുകയാണ്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ, ഉറുഗ്വേൻ സ്‌ട്രൈക്കർ ഇന്റർ മിയാമിയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ക്ലബായ ഗ്രെമിയോ കരാർ നിരസിച്ചു.നാല് ലാ ലിഗ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയും മറ്റ് ബഹുമതികളും മെസ്സിയും സുവാരസും ബാഴ്‌സലോണയിൽ നിന്നും നേടിയിട്ടുണ്ട്.

ഈ ജോടി അവിശ്വസനീയമായ ആറ് വർഷക്കാലം ക്യാമ്പ് നൗവിൽ ഒരുമിച്ച് കളിച്ചു.താനും മെസ്സിയും എപ്പോഴും ഒരുമിച്ച് വിരമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ജൂലൈയിൽ 36-കാരൻ പറഞ്ഞിരുന്നു.മാർട്ടിനോയുടെ സമീപകാല പ്രസ്താവനകൾ അനുസരിച്ച്, ആ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് തോന്നുന്നു.ഇന്റർ മിയാമിയുടെ MLS സീസൺ ഈ ആഴ്ച ഷാർലറ്റിനെ നേരിടുന്നതോടെ അവസാനിക്കും.2024 സീസണിന് മുന്നോടിയായി ഗ്രെമിയോയിൽ നിന്ന് സുവാരസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മയാമി ആരംഭിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം പെറുവിനെതിരെയുള്ള അര്ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ നേടി ലൂയിസ് സുവാരസിന്റെ റെക്കോർഡ് മെസ്സി മറികടന്നിരുന്നു.സുവാരസിന്റെ 29 ലോകകപ്പ് യോഗ്യത ഗോളുകളാണ് മെസ്സി തകർത്തത്.

Rate this post