2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന.ഉറുഗ്വേയ്‌ക്കെതിരെയും ബ്രസീലിനെതിരെയും സൂപ്പർ ലയണൽ മെസ്സി കളിക്കുന്നതിനെ സംബന്ധിച്ച് സംബന്ധിച്ച് അർജന്റീന ദേശീയ ഫുട്ബോൾ ടീം മാനേജർ ലയണൽ സ്‌കലോനി തന്റെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഒക്ടോബർ 21ന് ഷാർലറ്റ് എഫ്‌സിക്കെതിരെയായിരുന്നു റെഗുലർ സീസണിൽ മെസ്സിയുടെ അവസാന മത്സരം. അതിനു ശേഷം കഴിഞ്ഞയാഴ്ച ന്യൂയോർക്ക് സിറ്റിക്കെതിരായ സൗഹൃദ മത്സരത്തിൽ മാത്രമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.”മെസ്സി സുഖമായിരിക്കുന്നു, നന്നായി പ്രവർത്തിക്കുന്നുണ്ട് . കഴിഞ്ഞ 25 ദിവസത്തിലൊരിക്കൽ അദ്ദേഹം ഒരു മത്സരം മാത്രമാണ് കളിച്ചതെങ്കിലും സാധാരണ പരിശീലനത്തിലാണ്” സ്‌കലോനി ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
🇦🇷 Lionel Scaloni: “If Leo Messi is ready, he will play as a starter until he raises his hand and asks for a substitution.” pic.twitter.com/6bEcWVOamG
— Barça Worldwide (@BarcaWorldwide) November 15, 2023
“മെസ്സി കളിക്കാൻ തയ്യാറാണ് ,അവൻ ഫിറ്റാണെങ്കിൽ, അവൻ എപ്പോഴും കളിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.”ഏത് എതിരാളിക്കെതിരെയും കളിക്കാൻ കഴിവുണ്ടെന്ന് ഈ ടീം ഇതിനകം തെളിയിച്ചിട്ടുണ്ട്… ഞങ്ങൾ അവസരത്തിനൊത്ത് ഉയരും, മത്സരിക്കാൻ ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങളെയും സംവാദങ്ങളെയും പ്രതിരോധിച്ച് മെസ്സിക്ക് ബാലൺ ഡി ഓർ നൽകുന്നതിനെ സ്കലോനി പരസ്യമായി പിന്തുണച്ചു.
🗣 Lionel Scaloni: "People debating Messi's Ballon d’Or? I don't really understand those who discuss Leo’s Ballon d'Or. I imagine it's because they want to generate a debate but I no longer believe there is a debate left anymore." 🇦🇷 pic.twitter.com/JQy6VfUP1u
— Roy Nemer (@RoyNemer) November 15, 2023
“ലിയോയുടെ ബാലൺ ഡി ഓർ ചർച്ച ചെയ്യുന്നവരെ എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. അവർ ഒരു സംവാദം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ സംസാരിക്കുന്നത്.പക്ഷേ ഇനി ഒരു സംവാദം ബാക്കിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല” സ്കെലോണി പറഞ്ഞു.ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ ലയണൽ മെസ്സി മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇതിഹാസ പ്ലേമേക്കറുടെ ഫിറ്റ്‌നസിലും ഫോമിലുമുള്ള സ്‌കലോനി വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്