ഒന്നാമനായ ക്രിസ്ത്യാനോയെ വീഴ്ത്തി താരങ്ങൾ, ലിയോ മെസ്സി ഒന്നാം സ്ഥാനത്ത്

അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 2023-ലെ ഏറ്റവും മികച്ച മാർക്കറ്റ് ഉള്ള അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വർഷവും നടത്തുന്ന സ്‌പോർട്‌സ്‌പ്രോയുടെ ലോകത്തിലെ ഏറ്റവും മാർക്കറ്റ് ചെയ്യാവുന്ന 50 അത്‌ലറ്റുകളുടെ പട്ടികയിലാണ് ഇന്റർ മിയാമി താരമായ ലിയോ മെസ്സി രണ്ടാം തവണയും നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ഐക്കണായ ലെബ്രോൺ ജെയിംസിനെ മറികടന്ന് കൊണ്ട് തന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

നിലവിൽ പതിനാലാമത് നടത്തിയ ‘മോസ്റ്റ് മാർക്കറ്റബിൾ അത്‌ലറ്റ്സ്
റാങ്കിങ്ങിൽ’ ഒന്നാമതുള്ള അർജന്റീന ഇതിഹാസം ലയണൽ മെസ്സി മുമ്പ് 2020 ൽ ആയിരുന്നുbമുമ്പ് തന്റെ ’50 മോസ്റ്റ് മാർക്കറ്റകറ്റബിൾ അസോസിയേഷ’ന് കീഴിലുള്ള ഈ അംഗീകാരം നേടുന്നത്. മാത്രമല്ല ലിസ്റ്റിലുള്ള മറ്റു താരങ്ങളെ കൂടി യുഎസ് പ്രൊ പത്രമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ലോകം അറിയപ്പെടുന്ന പ്രമുഖ താരങ്ങളുടെ ലിസ്റ്റിൽ പോർച്ചുഗലിന്റെ നായകനായ ക്രിസ്ത്യാനോ റൊണാൾഡോ 27ആം സ്ഥലത്തേക്ക് പിൻ തള്ളപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.

യു എസ് വിമൻസ് നാഷണൽ സോക്കർ ടീം സ്‌ട്രൈക്കർ അലക്‌സ് മോഗനാണ് യു എസ് പ്രൊ പുറത്തുവിട്ട 50 മോസ്റ്റ് മാർക്കറ്റബിൾ ലിസ്റ്റിൽ മൂന്നാമതുള്ളത് , എൻ ബി ഓ താരം ‘ആന്റെറ്റൊകൗൺപോ യും ‘മോർഗ-ന്റെ ടീമംഗമായ ‘മേഗൻ റാപിനോ ‘യുമാണ് ആദ്യ 4,5 സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്. എന്നാൽ പോർച്ചുഗൽ ഇതിഹാസമായ ക്രിസ്ത്യാനോ റൊണാൾഡോ ആയിരുന്നു കഴിഞ്ഞവർഷം ഒന്നാം സ്ഥാനം നേടിയിരുന്നത്. ഈ വർഷം അദ്ദേഹം ഇരുപത്തേഴാമത് സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

14-ാം വർഷത്തിൽ, സ്‌പോർട്‌സ്‌പ്രോയുടെ 50 മോസ്റ്റ്‌ മാർക്കറ്റബിൾ അത്ലെറ്റ്സ് ലിസ്റ്റ് നോർത്ത്സ്റ്റാർ സൊല്യൂഷൻസ് ഗ്രൂപ്പിന്റെ പിന്തുണയോടെ സമാഹരിച്ചിരിക്കുന്നു, അത്‌ലറ്റ് മാർക്കറ്റബിലിറ്റിയെക്കുറിച്ച് ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മെച്ചപ്പെട്ട വിലയിരുത്തലുകളാണ് ഇത് വരെ നടന്നിട്ടുള്ളത്. ലിയോ മെസ്സി തന്റെ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും ഫ്രാൻസിന്റെ കുന്തമുനയായ കിലിയൻ എംബാപ്പെ യും പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്.

Rate this post