❝ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിന്റെ ജേഴ്സിയണിയും ? ❞

ഫുട്ബോൾ ആരാധകർക്ക് മെസ്സിയെ ബാഴ്സലോണ അല്ലാതെ ഒരു ക്ലബിന്റെ ജേഴ്സിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല .13ആം വയസ്സ് മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള മെസ്സി ഇനി ബാഴ്സലോണയിൽ ഇല്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് മെസ്സിയുടെ അടുത്ത ക്ലബ്ബിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ബാഴ്സയ്ക്കൊപ്പം ക്ലബ് തലത്തിൽ നേടാവുന്നതെല്ലാം നേടിയ സൂപ്പർ താരം പുതിയൊരു രാജ്യത്ത് പുതൊയൊരു ക്ലബ്ബിൽ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ജൂൺ മാസാവസാനത്തോടെ എഫ് സി ബാഴ്സലോണയുയുമായുള്ള കരാർ അവസാനിച്ച അർജന്റൈൻ നായകൻ ലയണൽ മെസി, ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്ന വാർത്തകൾ പുറത്തു വന്നതോടെ അടുത്ത സീസണിൽ സൂപ്പർ താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നതും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

നിലവിലെ സാമ്പത്തിക അവസ്ഥയിൽ മെസ്സിയെ സ്വന്തമാക്കാൻ മുന്നോട്ട് വരുന്ന ക്ലബ്ബുകൾ പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമായിരിക്കും. അതിൽ ഫ്രഞ്ച് വമ്പന്മാരായ പാരിസിന് തന്നെയാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.സമ്പന്നരായ പി എസ് ജിക്ക് മെസ്സി ആഗ്രഹിക്കുന്ന വേതനം നൽകാൻ ആകും. ഒപ്പം മെസ്സിക്ക് ഒരു ശക്തമായ സ്ക്വാഡ് നൽകാനും പി എസ് ജിക്ക് ആകും. മുൻ ബാഴ്സ താരം നെയ്മറുടെ സാനിധ്യവും പാരിസിലേക്ക് മെസ്സിയെ ആകര്ഷിക്കുന്നതിനുളള കാരണമായി തീരും. ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ചാമ്പ്യൻസ് ലീഗ് എന്ന ലക്‌ഷ്യം പൂർത്തീകരിക്കാനും റാമോസ് അടക്കമുളള നിരവധി സൂപ്പർ താരങ്ങളെ വലിയ വിലകൊടുത്താണ് പിഎസ്ജി ടീമിലെത്തിച്ചിരിക്കുന്നത് . മെസിയെ കൂടി ടീമിലെത്തിച്ച് കൂടുതൽ ശക്തമായ സ്‌ക്വാഡിനെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാവും പാരീസ് ക്ലബ്. പിഎസ്ജി യെ സംബന്ധിച്ച് മെസ്സിയെ സ്വന്തമാക്കാൻ പണം ഒരു വലിയ ഘടകമായി വരില്ല എന്നുറപ്പാണ്.

മെസ്സിയെ സ്വന്തമാക്കാൻ കഴിവുള്ള മറ്റൊരു ടീമാണ് മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാർഡിയോളയുടെ സാന്നിദ്ധ്യം സിറ്റിക്ക് എന്നും സാധ്യത നൽകുന്നു. എന്നാൽ സിറ്റി ഗ്രീലിസിഷിനെ വലിയ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ഇനി മെസ്സിയെ കൂടെ സ്വന്തമാക്കാൻ അവർക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം.കഴിഞ്ഞ സീസൺ മുതൽ പെപ് – മെസ്സിയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.ബാഴ്‌സലോണയിൽ മെസ്സിയുടെ കരിയറിൽ ഒരു പ്രധാന കാലഘട്ടം പെപ്പിന്റെ കീഴിലായിരുന്നു. ചെൽസിയും മെസ്സിയെ സ്വന്തമാക്കാൻ ശ്രമിക്കാൻ സാധ്യതയുള്ള ക്ലബാണ്. ഈ സീസണിൽ ഇതുവരെ വലിയ സൈനിംഗ് ഒന്നും നടത്താത്ത ചെൽസി മെസ്സിക്ക് വേണ്ടി എതു റെക്കോർഡ് വേതനവും നൽകാൻ തയ്യാറാകും.

ഏർലിങ് ഹാലാൻഡ് ,ലുകാകു പോലെയുള്ള താരങ്ങൾക്കായി വമ്പൻ തുക മുടക്കാൻ തയ്യാറായി ഇരിക്കുന്ന ചെൽസിക്ക് മെസ്സിക്ക് വേണ്ടിയും എത്ര പണം മുടക്കാനും തായ്യാറാവും എന്നതിൽ സംശയമില്ല. പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് സാധാരണയായി ഏറ്റവും കൂടുതൽ സാമ്പത്തിക ശക്തിയുണ്ട്, അടുത്ത സീസണിൽ ലയണൽ മെസ്സി ഇംഗ്ലണ്ടിൽ കളിച്ചാൽ അത്ഭുതപ്പെടാനില്ല. ഫുട്ബോളിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് മെസ്സിക്കായി അപ്രതീക്ഷിതമായ ഒരു നീക്കം നടത്താനില്ല നീക്കം തള്ളിക്കളയാനായില്ല.

Rate this post