2026 ലോകകപ്പിൽ കളിക്കുന്നത് തള്ളിക്കളയുന്നില്ല, എന്നാൽ….. |Lionel Messi

കഴിഞ്ഞ വർഷം ഖത്തറിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സി ലോകകപ്പ് ഉയർത്തുക എന്ന തന്റെ വലിയ സ്വപ്നം സാക്ഷാത്കരിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയ 35-കാരൻ ടൂര്ണമെന്റിലുടനീളം ഏഴ് ഗോളുകൾ നേടി.

തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും ഖത്തറിൽ നടക്കുക എന്നുള്ളത് വേൾഡ് കപ്പിന് മുന്നേ തന്നെ ലയണൽ മെസ്സി പറഞ്ഞിരുന്നു, എന്നാൽ വേൾഡ് കപ്പ് ജയിച്ചതിനു ശേഷം തന്റെ അന്താരാഷ്ട്ര കരിയർ കൂടുതൽ മുന്നോട്ട് കൊണ്ടുപോവാനുള്ള ഒരുക്കത്തിലാണ് ലയണൽ മെസ്സി.തന്റെ പ്രായം കാരണം 2026 ലോകകപ്പിൽ കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മെസ്സി സമ്മതിച്ചു. എന്നിരുന്നാലും താൻ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അത് തുടരാൻ പോകുകയാണെന്നും പറഞ്ഞു.2026 എഡിഷനിലെ തന്റെ പങ്കാളിത്തം ആ സമയത്ത് തന്റെ കരിയർ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് 35 കാരൻ പറഞ്ഞു.2

2026 വേൾഡ് കപ്പിൽ മെസ്സി ഉണ്ടാവണം എന്നുള്ള ആഗ്രഹം അർജന്റീനയുടെ പരിശീലകനായ സ്കലോണി പ്രകടിപ്പിച്ചിരുന്നു.മാത്രമല്ല അർജന്റീനയുടെ ഒട്ടുമിക്ക സൂപ്പർതാരങ്ങളും ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പിൽ കളിക്കാനുള്ള ആഗ്രഹം അറിയിച്ചവരാണ്.’2026 വേൾഡ് കപ്പിൽ എനിക്ക് കളിക്കാൻ ആവുമോ എന്നുള്ള കാര്യം എനിക്ക് തന്നെ അറിയില്ല.ഞാനെപ്പോഴും പറയാറുണ്ട് ആ പ്രായത്തിൽ കളിക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതായിരിക്കും.ഫുട്ബോൾ കളിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.ഫുട്ബോൾ തുടരാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.പക്ഷേ പ്രായം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.എന്റെ ശാരീരിക ക്ഷമത നല്ല രൂപത്തിൽ ഉള്ളടത്തോളം കാലം ഞാൻ ഇത് തുടരുകയും ആസ്വദിക്കുകയും ചെയ്യും.വേൾഡ് കപ്പിൽ കളിക്കുക എന്നുള്ളതിൽ ഇപ്പോൾ ഞാൻ ഒരു ബുദ്ധിമുട്ട് കാണുന്നുണ്ട്.പക്ഷേ അത് എന്റെ കരിയർ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ” മെസ്സി പറഞ്ഞു.

2026 ലോകകപ്പിൽ മെസ്സിക്ക് എത്താൻ കഴിയുമെന്ന് അർജന്റീന കോച്ച് ലയണൽ സ്‌കലോനി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു വാതിലുകൾ എപ്പോഴും അവനുവേണ്ടി തുറന്നിരിക്കുമെന്ന് പറഞ്ഞിരുന്നു.“അടുത്ത ലോകകപ്പിൽ മെസ്സിക്ക് എത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” സ്‌കലോനി കഴിഞ്ഞ മാസം സ്പാനിഷ് റേഡിയോ കാൽവിയ എഫ്‌എമ്മിനോട് പറഞ്ഞു.