മാഡ്രിഡിനെതീരെ ഹാട്രിക് നേടിയ താരമാണ് അവൻ, തന്റെ പിൻഗാമിയെ കുറിച്ച് ലിയോ മെസ്സി സംസാരിക്കുന്നു
അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമായ അർജന്റീന നായകൻ ലിയോ മെസ്സി സ്പാനിഷ് ക്ലബ് ആയ എഫ് സി ബാഴ്സലോണക്ക് വേണ്ടി ചെറുപ്രായത്തിൽ തന്നെ കളിച്ചു തുടങ്ങിയ താരമാണ്. എഫ് സി ബാഴ്സലോണയുടെ അക്കാദമി ആയ ലാ മാസിയയിലൂടെ കളിച്ചുവളർന്ന ലിയോ മെസ്സി സീനിയർ ടീം അരങ്ങേറ്റം കുറിച്ചതിന് ശേഷം എഫ്സി ബാഴ്സലോണ ക്ലബ്ബിനെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാളുകളിലേക്കാണ് കൊണ്ടുപോയത്.
2021ൽ ബാഴ്സലോണ ക്ലബ്ബിനോട് വിടപറഞ്ഞ ലിയോ മെസ്സി നിലവിൽ മേജർ സോക്കർ ലീഗിൽ കളിക്കുന്ന താരമാണ്. അതെസമയം എഫ് സി ബാഴ്സലോണയുടെ 16 വയസ്സുകാരനായ സ്പാനിഷ് യുവതാരം ലാമിനെ യമാൽ ലിയോ മെസ്സിക്ക് ശേഷം ബാഴ്സലോണയുടെ ഭാവിയാകുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ്. ചെറുപ്രായത്തിൽ തന്നെ സ്പാനിഷ് ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം നിലവിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.
Messi🗣️: “People started to know Lamine a few months ago, but I have known him for 6 years when he played against Madrid at La Masia and contributed with 3 goals…” pic.twitter.com/A9S83QLAY2
— FCB Albiceleste (@FCBAlbiceleste) February 19, 2024
“എല്ലാവരും ലാമിനെ യമാലിനെ അറിയാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ മാത്രമേ ആയുള്ളൂ, പക്ഷേ എഫ് സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയക്ക് വേണ്ടി മാഡ്രിഡിനെതിരെ ആറാം വയസ്സിൽ കളിക്കുമ്പോൾ മുതൽ എനിക്ക് അവനെ അറിയാമായിരുന്നു, ആ മത്സരത്തിൽ ലാ മാസിയക്ക് വേണ്ടി മൂന്നു ഗോളുകൾ അവൻ സ്കോർ ചെയ്തു.” – ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമായ ലിയോ മെസ്സി ബാഴ്സയുടെ ഭാവിതാരത്തിനെ കുറിച്ച് പറഞ്ഞു.
In the 2000s, Real Madrid were building the Galacticos, and a young Leo Messi emerged from La Masia to dominate Spain… Now Real Madrid are building a great team, and Lamine Yamal emerges from La Masia. pic.twitter.com/5gnIjziEVY
— Barça Universal (@BarcaUniversal) February 16, 2024
നിലവിൽ ലാലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിനും ജിറോണക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് എഫ്സി ബാഴ്സലോണ. എഫ് സി ബാഴ്സലോണക്ക് വേണ്ടി കളിച്ചു തുടങ്ങിയ യുവതാരമായ ലാമിനെ യമാൽ 25 മത്സരങ്ങളോളം ലാലിഗയിൽ കളിച്ച് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എഫ് സി ബാഴ്സലോണയിൽ കാഴ്ചവെക്കുന്ന മികച്ച പ്രകടനത്തിന് പിന്നാലെ സ്പാനിഷ് സീനിയർ ടീമിലേക്കും ലാമിനെ യമാലിന് അവസരം ലഭിച്ചു.