ഞാൻ ചെറുപ്പത്തിൽ എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് മാറ്റിയോയും :കാരണം വിശദീകരിച്ച് മെസ്സി
ലയണൽ മെസ്സി ഒരു തികഞ്ഞ ഫാമിലി മാൻ ആണ് എന്നുള്ളത് ഒട്ടേറെ തവണ നമുക്ക് വ്യക്തമായതാണ്. തന്റെ കുടുംബത്തെക്കുറിച്ചും കുട്ടികളെ കുറിച്ചും സംസാരിക്കാൻ പലപ്പോഴും മെസ്സിക്ക് നൂറു നാവാണ്. തന്റെ കുട്ടികളോട് തനിക്കുള്ള അമിതമായ സ്നേഹം പലപ്പോഴും മെസ്സി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓരോ അഭിമുഖത്തിലും മെസ്സി തന്റെ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കാറുണ്ട്. കുട്ടികളുമായി പാർക്കിൽ പോവാനോ മാളിൽ പോവാനോ കഴിയാത്തതിന്റെ വിഷമം നേരത്തെ ഒരു അഭിമുഖത്തിൽ ലയണൽ മെസ്സി പങ്കുവെച്ചിരുന്നു. ആളുകൾ തന്നെ തിരിച്ചറിയാതിരുന്നുവെങ്കിൽ എന്ന് കുട്ടികൾ മെസ്സി ആശിച്ചു പോയിട്ടുണ്ടത്രേ.
ഏതായാലും പുതിയതായി പോള്ളോ വിഗ്നോളോക്ക് നൽകിയ അഭിമുഖത്തിൽ മെസ്സി തന്റെ മകനായ മാറ്റിയോയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. താൻ ചെറുപ്പത്തിൽ എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് മാറ്റിയോയും എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
‘ ഞാൻ ചെറുപ്പത്തിൽ എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് മാറ്റിയോയും. ഒന്നും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് മാറ്റിയോ. എന്തെങ്കിലും നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നീട് അവൻ കുഴപ്പങ്ങൾ ഉണ്ടാക്കും. തന്റെ സഹോദരന്മാരുമായി അടികൂടും.എങ്ങനെയാണ് പരാജയപ്പെടുക എന്നുള്ളത് എന്നുള്ളത് അവന് അറിയില്ല.പരാജയപ്പെടുന്നതിനെ അവൻ ഇഷ്ടപ്പെടുന്നില്ല. അവഗണിക്കാൻ അവന് അറിയുന്നുമില്ല.അതുകൊണ്ടുതന്നെ എപ്പോഴും വിജയിക്കാൻ ഞാൻ അവനെ അനുവദിക്കാറുണ്ട് ‘ മെസ്സി പറഞ്ഞു.
🗣 Leo Messi to @PolloVignolo: “Mateo is the same as me when I was little. That's bad. He doesn't like losing at anything, he loses and starts to make a mess, to fight with his brothers. He doesn't know how to lose, he doesn't like it and to avoid it, I often let him win.” 🇦🇷 pic.twitter.com/iuNH9qrz2D
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 6, 2022
പരാജയങ്ങൾ ഇഷ്ടപ്പെടാത്തവനാണ് മെസ്സി. തോൽവി രുചിക്കേണ്ടി വരുന്ന സമയത്തും മികച്ച പ്രകടനം നടത്താൻ സാധിക്കാത്ത സമയത്തും താൻ ഒരുപാട് അസ്വസ്ഥനാവാറുണ്ട് എന്നുള്ള കാര്യം മെസ്സി ഈ അഭിമുഖത്തിൽ തന്നെ കൂട്ടിച്ചേർത്തിരുന്നു. മെസ്സിയുടെ അതേ മെന്റാലിറ്റി തന്നെയാണ് മകനായ മാറ്റിയോക്കും ഉള്ളത് എന്നാണ് മെസ്സി വിശദീകരിച്ചിട്ടുള്ളത്.