ഫ്രീകിക്കുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആധിപത്യത്തിന് അവസാനംക്കുറിച്ച് ലയണൽ മെസ്സി |Lionel Messi
ഫുട്ബോൾ ലോകത്ത് ഒരിക്കലും അവസാനിക്കാൻ സാധ്യതയില്ലാത്ത തർക്ക വിഷയമായിരിക്കും ആരാണ് മികച്ചവൻ ? ലയണൽ മെസ്സിയോ അതോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ എന്നത്. കഴിഞ്ഞ 10 വർഷത്തിലധികമായി ലോകത്തിലെ ഓരോ ഫുട്ബോൾ ആരാധകരും ഇരുവരുടെയും ഓരോ ഗോളുകളും ,കളിയിലെ മാറ്റങ്ങളും, റെക്കോർഡുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ്.
കഴിവ് കൊണ്ട് ഇരുവരെയും പലപ്പോഴും താരതമ്യം ചെയ്യാൻ സാധിക്കാത്തതിനാൽ ഇരുവരും നേടിയ കിരീടങ്ങളും ബാലൺ ഡി ഓറുകളുടെയും കോളുകളുടേയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും താരതമ്യം ചെയ്യാറുള്ളത്. എന്നാൽ ഫ്രീകിക്കുകളുടെ കാര്യമെടുക്കുമ്പോൾ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പലപ്പോഴു റൊണാൾഡോ ,മെസ്സിയുടെ മുന്നിൽ വരുന്നത് കാണാൻ സാധിക്കുകയിരുന്നു. മെസ്സിയുടെ ഫ്രീകിക്കുകളിൽ നിന്നുമുള്ള ഗോളുകളിൽ വലിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.ബാഴ്സക്ക് വേണ്ടി കളിക്കുന്ന സമയത്ത് മെയ് 2021ൽ വലൻസിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസ്സി അവസാനമായി ഫ്രീകിക്ക് ഗോൾ നേടിയത്.
അതിനുശേഷം കരിയറിലെ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയായിരുന്നു മെസ്സി കടന്നു പോയിരുന്നത് . അതുകൊണ്ടുതന്നെ കഴിഞ്ഞ പതിനാല് മാസമായി മെസ്സിക്ക് ഫ്രീകിക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രാജ്യത്തിനും ക്ലബ്ബിനുമായി തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഫ്രീ കിക്ക് ഗോളുകൾ നേടിക്കൊണ്ട് ഈ വിമർശകരുടെയെല്ലാം വായടപ്പിക്കാൻ ലിയോ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഇന്നലെ ലീഗ് 1 ൽ നൈസിനെതിരെ നേടിയ ഗോൾ മെസ്സിയ്ട്ട് കരിയറിലെ 60 മത്തെ ഫ്രീകിക്ക് ഗോളായിരുന്നു. സൗഹൃദ മത്സരത്തിൽ ജമൈക്കക്കെതിരെ നേടിയ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 58 ഫ്രീകിക്കുകൾ മെസ്സ് മറികടന്നിരുന്നു.ക്ലബ്ബുകൾക്ക് വേണ്ടി 51 ഫ്രീകിക്ക് ഗോളുകൾ.ബാക്കി ഒൻപത് എണ്ണം രാജ്യത്തിന്റെ ജേഴ്സിയിൽ. 40 ഫ്രീകിക്ക് ഗോളുകളാണ് മെസ്സി ലീഗുകളിൽ നേടിയിട്ടുള്ളത്. റൊണാൾഡോ ക്ലബ്ബുകൾക്ക് വേണ്ടി 48 ഉം ലീഗുകളിൽ 33 ഗോളുകളും രാജ്യത്തിന് വേണ്ടി 10 ഉം ഗോളുകൾ നേടിയിട്ടുണ്ട്.
LIONEL MESSI FREE KICK GOLAZO 🐐 pic.twitter.com/qYiz4I7oWQ
— ELEVEN Football (@ElevenSportsFB) October 1, 2022
മെസ്സി റോണോ വൈര്യം ഏറ്റവും രൂക്ഷമായ 2009 -2010 മുതൽ 2017 -2018 വരെയുള്ള കാലഘട്ടത്തിൽ ബാഴ്സക്കായി മെസ്സി 33 ഫ്രീകിക്ക് ഗോളുകൾ നേടിയപ്പോൾ റൊണാൾഡോ റയലിന് വേണ്ടി 32 ഗോളുകളും നേടി. റയലിൽ ആദ്യ 5 സീസണുകളിൽ 23 ഗോളുകൾ നേടിയ റൊണാൾഡോക്ക് അവസാന 4 സീസണുകളിൽ വെറും 9 ഫ്രീ കിക്കുകൾ മാത്രമാണ് നേടാനായത്. 2013 ൽ അവസാനത്തോടെ റൊണാൾഡോ 41 ഫ്രീ കിക്ക് ഗോളുകൾ നേടിയപ്പോൾ മെസ്സിക്ക് നേടാനായത് 14 ഗോളുകൾ മാത്രമാണ്. 2009-2011 മുതൽ റൊണാൾഡോ 21 ഫ്രീ കിക്ക് ഗോളുകൾ നേടിയപ്പോൾ മെസ്സിക്ക് മൂന്നു ഗോൾ മാത്രമാണ് നേടാനായത്. എന്നാൽ 2017-2019 മുതൽ മെസ്സി 23 ഗോളുകൾ നേടിയപ്പോൾ റൊണാൾഡോക്ക് 5 ഗോളുകൾ മാത്രമാണ് നേടാനായത്.
ഓരോ 16.5 ഗെയിമുകളിലും മെസ്സി ഒരു ഫ്രീ കിക്ക് സ്കോർ ചെയ്യുമ്പോൾ റൊണാൾഡോ ഓരോ 19 .5 ഗെയിമുകളിലും ഒരു ഫ്രീ കിക്ക് സ്കോർ ചെയ്യുന്നു. ഇരുവരുടെയും എല്ലാ ലീഗ് സീസണുകളിലെയും കണക്കു എടുക്കുകയാണെങ്കിൽ മെസ്സിയുടെ 9.2% ഫ്രീകിക്കുകൾ ഗോളായി മാറിയപ്പോൾ റൊണാൾഡോയുടെ 5 .1% മാത്രമാണ് ഗോളായി മാറിയത്. 2015 ൽ യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ സെവില്ലക്കെതിരെയും,ലാ 2018 ൽലിഗയിൽ എസ്പാന്യോളിനെതിരെയും,2019 ൽ സെൽറ്റ വിഗോക്കെതിരെയും ഒരു മത്സരത്തിൽ മെസ്സി രണ്ടു ഫ്രീകിക്ക് ഗോളുകൾ നേടി.
Freekicks in 2011:
— ESPN FC (@ESPNN_FC) October 1, 2022
🇦🇷 Messi: 4
🇵🇹 CR7: 30
Freekicks in 2022:
🇦🇷 Messi: 60🆕️
🇵🇹 CR7: 58
Lionel Messi’s Freekick comeback 🆚️ Cristiano Ronaldo is NOT talked about enough! pic.twitter.com/nP4DurWv1u
റോണാൾഡോയും മൂന്നു തവണ ഒരു മത്സരത്തിൽ രണ്ടു തവണ ഫ്രീകിക്ക് ഗോൾ നേടി . 2008 ൽ പ്രീമിയർ ലീഗിൽ സ്റ്റോക്കിനെതിരെയും,2009 ൽ ചാമ്പ്യൻസ് ലീഗിൽ എഫ്‌സി സൂറിചിനെതിരെയും,2011 ൽ ചാമ്പ്യൻസ് ലീഗിൽ വില്ല റയലിനെതിരെ ചാമ്പ്യൻസ് ലീഗിലും രണ്ടു ഫ്രീ കിക്ക് ഗോളുകൾ നേടി. എന്നിരുന്നാലും സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലും ,ഫ്രീകിക്കുകളുടെ കോൺവെർഷൻ ശതമാനത്തിലും മെസ്സി റൊണാൾഡോക്ക് മുന്നിൽ തന്നെയാണ്. ഏപ്രിലിൽ പ്രീമിയർ ലീഗിൽ നോർവിചിനെതിരെയാണ് റൊണാൾഡോ അവസാനമായി ഫ്രീകിക്ക് ഗോൾ നേടിയത്.