വേൾഡ് കപ്പിൽ അർജന്റീനക്ക് ഏറ്റവും കൂടുതൽ ഭീഷണിയാവുന്ന രണ്ട് ടീമുകൾ ഏതൊക്കെയെന്ന് പറഞ്ഞ് മെസ്സി

വരുന്ന ഖത്തർ വേൾഡ് കപ്പിന് ആവേശപൂർവ്വം വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ ലോക ഫുട്ബോൾ ഉള്ളത്. ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി അധികം കാത്തിരിക്കുകയൊന്നും വേണ്ട. ആരായിരിക്കും കിരീടം നേടുക എന്നുള്ളത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ സംസാര വിഷയമാണ്.

ലയണൽ മെസ്സിയുടെ അർജന്റീനക്ക് ഇത്തവണ വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. അതേസമയം ബ്രസീൽ, ഫ്രാൻസ് എന്നിവർക്കും വലിയ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.കൂടാതെ സ്പെയിൻ, ജർമ്മനി, ഇംഗ്ലണ്ട് എന്നിവരെയൊന്നും തള്ളിക്കളയാൻ കഴിയാത്തവയാണ്.

ലയണൽ മെസ്സി ഈയിടെ ഡയറക്ട് ടിവിക്ക് ഒരു ഇന്റർവ്യൂ നൽകിയിരുന്നു.വരുന്ന ഖത്തർ വേൾഡ് കപ്പിലെ കിരീടം ഫേവറേറ്റുകൾ ആരൊക്കെയാണ് എന്നുള്ള ചോദ്യം മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. പ്രധാനമായും രണ്ട് ടീമുകളെയാണ് മെസ്സി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ഫ്രാൻസ്,ബ്രസീൽ എന്നീ രണ്ട് ടീമുകളാണ് ഏറ്റവും വലിയ കിരീട ഫേവറേറ്റുകൾ എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

‘ ഒരുപാട് വലിയ നാഷണൽ ടീമുകൾ ഇവിടെയുണ്ട്.ബ്രസീൽ,ജർമ്മനി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ ഇവരൊക്കെ അതിൽ പെട്ടവരാണ്.മാത്രമല്ല ചില ടീമുകളെ ഞാൻ മറന്നിട്ടുണ്ട് എന്നുള്ളതും ഉറപ്പാണ്.പക്ഷേ ഇതിൽ നിന്നും ഏറ്റവും കൂടുതൽ കിരീട ഫേവറേറ്റുകൾ ആയ ഒന്നോ രണ്ടോ ടീമുകളെ എടുക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ ബ്രസീലിനെയും ഫ്രാൻസിനെയും തിരഞ്ഞെടുക്കും. അവരാണ് ഈ വേൾഡ് കപ്പിലെ ഏറ്റവും വലിയ കിരീട ഫേവറേറ്റുകൾ ‘ ലയണൽ മെസ്സി പറഞ്ഞു.

ചുരുക്കത്തിൽ അർജന്റീനക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക ബ്രസീലും ഫ്രാൻസുമാണ് എന്നാണ് മെസ്സി പറഞ്ഞുവെക്കുന്നത്. വളരെ താരസമ്പന്നമായ നിരയുമായാണ് ഇത്തവണ ഫ്രാൻസും ബ്രസീലും വേൾഡ് കപ്പിന് വരുന്നത്. അതേസമയം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുന്നു എന്നുള്ളതാണ് അർജന്റീനയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം.

Rate this post
ArgentinaFIFA world cupLionel MessiQatar2022