‘പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ : ബ്രസീലിനെതിരെയുള്ള മത്സരത്തിലേറ്റ പരിക്കിനെക്കുറിച്ച് ലയണൽ മെസ്സി | Lionel Messi

ലോകകപ്പ് യോഗ്യത റൗണ്ടിൽ മാരക്കാനയിൽ ബ്രസീലിനെതിരെ അര്ജന്റീന ഒരു ഗോളിന് വിജയിച്ച മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി 78 മിനിറ്റ് മാത്രമാണ് കളിച്ചത്. പരിക്ക് പറ്റിയ മെസ്സിക്ക് മത്സരത്തിന്റെ മുഴുവൻ സമയവും കളിക്കാൻ സാധിച്ചില്ല.തനിക്ക് പറ്റിയ പരിക്ക് അത്ര ഗുരുതരമല്ലെന്ന് പ്രതീക്ഷിക്കുന്നതിനായി മത്സര ശേഷം സംസാരിച്ച ലയണൽ മെസ്സി പറഞ്ഞു.

“എന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇപ്പോൾ ഞാൻ പോയി വിശ്രമിക്കും, 2024-ന് സാധ്യമായ ഏറ്റവും മികച്ച രീതിയിൽ ഞാൻ തയ്യാറെടുക്കും. ഞങ്ങളുടെ കുട്ടികൾക്ക് സ്‌കൂളുകൾ ഉള്ളതിനാൽ ഞങ്ങൾ കുറച്ച് സമയം മിയാമിയിൽ താമസിക്കും, തുടർന്ന് ഞങ്ങൾ അവധിക്കാലത്തിനായി അർജന്റീനയിലേക്ക് പോവും” മെസ്സി പറഞ്ഞു.

എട്ട് തവണ ബാലൺ ഡി ഓർ ജേതാവ് പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്റർ മിയാമിയുടെ അഞ്ച് എംഎൽഎസ് ഗെയിമുകളിൽ നിന്ന് പുറത്തായിരുന്നു.“എന്റെ അഡക്‌ടറിൽ എനിക്ക് അസ്വസ്ഥത തോന്നി, ഇത് ഈ വർഷത്തെ എന്റെ അവസാന ഗെയിമായിരുന്നു, അതിനാൽ എല്ലാം നൽകി 2024 ആരംഭിക്കാൻ എനിക്ക് സമയമുണ്ട്” മെസ്സി കൂട്ടിച്ചേർത്തു.

ബ്രസീലിനെതിരെയുള്ള മത്സരത്തിൽ 62 ആം മിനുട്ടിൽ രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനാണ് അര്ജന്റീന വിജയം നേടിയെടുത്തത്.വിജയത്തോടെ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറു മത്സരങ്ങളിൽ‌ നിന്നും ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്രസീൽ.

Rate this post