ലോക ഫുട്ബോളിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ലയണൽ മെസ്സി |Lionel Messi
ലോക ഫുട്ബോളിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്, ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയെ പ്രതിഷ്ഠിക്കുന്നതിൽ ഒറ്റ കാരണം മാത്രമേയുള്ളു അത് ലയണൽ മെസ്സിയാണ്.
35 കാരന്റെ മിന്നുന്ന ഫോം അർജന്റീനക്ക് വലിയ പ്രതീക്ഷകൾ നൽകുമ്പോൾ ആരാധകർക്ക് കാല്പന്തിന്റെ മനോഹരമായ വിരുന്നു തന്നെയാണ് മെസ്സി ഒരുക്കുന്നത്. ഇന്ന് നടന്ന അവസാന ലോകകപ്പ് സന്നാഹ മത്സരത്തിൽ ജമൈക്കക്കെതിരെ 3-0 ന് അർജന്റീന വിജയിച്ചപ്പോൾ പകരക്കാരനായി ഇറങ്ങി ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു. അർജന്റീനയുടെ ആദ്യ ഗോൾ ജൂലിയൻ ആൽവരസിന്റെ വകയായിരുന്നു.മൂന്ന് വർഷത്തിനിടെ 35 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുകയാണ് അര്ജന്റീന. ഇന്നത്തെ ഇരട്ട ഗോളോടെ 164 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് കരിയറിലെ ആകെ 90 ഗോളായി ഉയർത്തി.
ഇതോടെ മലേഷ്യൻ ഇതിഹാസമായ മുക്താർ ദഹാരിയെ മറികടന്ന് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമായി മെസ്സി മാറി.89 ഗോളുകളാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.1973 മുതൽ 1985 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം ഈ ഗോളുകൾ നേടിയിട്ടുള്ളത്. അർജന്റീന ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഒന്നാമത്തെ താരവും ലാറ്റിനമേരിക്കയിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഒന്നാമത്തെ താരവും മെസ്സി തന്നെയാണ്.109 ഗോളുമായി അലി ദേയി,117 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മാത്രമാണ് മെസ്സിയുടെ മുന്നിലുള്ളത്.
അർജന്റീനക്ക് വേണ്ടി അത്യുജ്ജല പ്രകടനമാണ് സമീപകാലത്ത് മെസ്സി പുറത്തെടുക്കുന്നത്. അവസാനമായി മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ എസ്റ്റോണിക്കെതിരെയുള്ള മത്സരത്തിൽ അഞ്ച് ഗോളുകൾ നേടി കൊണ്ടായിരുന്നു മെസ്സി വേട്ട ആരംഭിച്ചത്. പിന്നീട് ഹോണ്ടുറാസിനെതിരെ മെസ്സി രണ്ട് ഗോളുകൾ നേടി. അതേ പ്രകടനം തന്നെ ഇന്നും ജമൈക്കക്കെതിരെ പകരക്കാരനായി വന്നു കൊണ്ട് മെസ്സി ആവർത്തിക്കുകയായിരുന്നു.
Julián Álvarez with the only goal of the game for Argentina. Great work by Lautaro Martínez.pic.twitter.com/jGtnHqz4Mq
— Roy Nemer (@RoyNemer) September 28, 2022
13-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജന്റീനയെ മുന്നിലെത്തിച്ചു. മെസ്സി 55-ാം മിനുട്ടിലേക്ക് മത്സരത്തിലേക്ക് പ്രവേശിക്കുന്നത്.35-ാം പിറന്നാൾ കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ട താരം 86-ാം മിനിറ്റിൽ ബോക്സിനു പഡയറത്ത് നിന്നും മനോഹരമായ ഇടം കാൽ ഷോട്ടിലൂടെ ആദ്യ ഗോൾ കണ്ടെത്തി.മൂന്ന് മിനിറ്റിന് ശേഷം പെനാൽറ്റി ഏരിയയ്ക്ക് പുറത്ത് അഡ്രിയാൻ മരിയപ്പ മെസ്സിയെ ഫൗൾ ചെയ്തപ്പോൾ റഫറി ഫ്രക്കിക്ക് വിധിച്ചു. കിക്കെടുത്ത മെസ്സി മനോഹരമായി ജമൈക്കൻ വലയിലേക്ക് പന്തടിച്ചു കയറ്റി വിജയം ഉറപ്പിച്ചു.ഈ മാസം അർജന്റീനയുടെ രണ്ട് ലോകകപ്പ് സന്നാഹങ്ങളിൽ മെസ്സി നാല് ഗോളുകൾ നേടി, യുഎസിൽ മാത്രം 16 കരിയർ ഗോളുകൾ നേടി.
LIONEL MESSI WITH A GREAT GOAL FOR ARGENTINA! pic.twitter.com/WV9q0ZEVEP
— Roy Nemer (@RoyNemer) September 28, 2022
കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്കയിൽ അർജന്റീനയ്‌ക്കായി തന്റെ ആദ്യ സീനിയർ കിരീടം നേടിയ മെസ്സിക്ക് 35 ആം വയസ്സിലും മൈതാനത്ത് ഉണ്ടായിരുന്ന മറ്റുള്ളവരെക്കാൾ കൂടുതൽ വേഗതയും ആക്സിലറേഷനും ഉണ്ടായിരുന്നു. മെസ്സിയുടെ വരവ് രണ്ടാം പകുതിയിൽ അർജന്റീനയെ ഊർജ്ജസ്വലമാക്കി.25,000 ശേഷിയുള്ള റെഡ് ബുൾ അരീനയിൽ ഫുൾ ഹൗസ് കാണപ്പെട്ടു, നീലയും വെള്ളയും വരകളുള്ള ആൽബിസെലെസ്‌റ്റെ ജേഴ്‌സിയണിഞ്ഞ ജനക്കൂട്ടം അത് ഒരു അർജന്റീന ഹോം ഗെയിം പോലെ തോന്നിപ്പിച്ചു. 13 മത്സരങ്ങളാണ് ആകെ ഈ സീസണിൽ മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ആകെ 18 ഗോൾ കോൺട്രിബ്യൂഷൻസ് നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. 2019 ജൂലൈ 2 ന് കോപ്പ അമേരിക്കയിൽ ബ്രസീലിനോട് 2-0 ന് തോറ്റതിന് ശേഷം അര്ജന്റീന ഇതിവർ പരാജയപ്പെട്ടിട്ടില്ല.
LIONEL MESSI FREE KICK GOAL FOR ARGENTINA!pic.twitter.com/TMVRCwJSJ3
— Roy Nemer (@RoyNemer) September 28, 2022