ലയണൽ മെസ്സി or റൊണാൾഡീഞ്ഞോ?ഡിബാല നൽകിയ മറുപടി
ഫുട്ബോളിൽ ബ്രസീലിനെയാണോ അർജന്റീനയെയാണോ ഇഷ്ടം എന്ന് ചോദിച്ചാൽ ഭൂരിഭാഗം അർജന്റീനക്കാരും അർജന്റീന എന്ന് ഉത്തരം നൽകും. അർജന്റീന അവരുടെ രാജ്യം കൂടിയാണ്, കൂടാതെ ബ്രസീലാവട്ടെ ഫുട്ബാളിൽ അവരുടെ ബദ്ധവൈരികളും. ഇനി മെസ്സിയെയാണോ റൊണാൾഡീഞ്ഞോയെയാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ അർജന്റീനക്കാർ ഉത്തരം പറയാൻ അൽപം പാട്പെടും. ബ്രസീൽ ബദ്ധ വൈരികളാണ് എങ്കിലും ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോയെ ഒരു ശത്രുവായി കാണാനോ അദ്ദേഹത്തെ ഇഷ്ടപെടാതിരിക്കാനോ അർജന്റീനക്കാർക്കാവില്ല.
പലപ്പോഴും എതിരാളികളുടെ പോലും ഹൃദയം കീഴടക്കിയ റൊണാൾഡിഞ്ഞോയ്ക്ക് ലോകത്തെവിടെയും ആരാധകരുണ്ട് എന്ന് പറയുന്നതിനേക്കാൾ ലോകത്ത് ഹേറ്റേഴ്‌സ് ഇല്ലാത്ത അപൂർവം താരങ്ങളിൽ ഒരാളാണ് റൊണാൾഡീഞ്ഞോയെന്ന് നമ്മുക്ക് പറയാനാവും. അതിനാൽ ഒരു അർജന്റീനക്കാരനോട് മെസ്സിയെയാണോ റൊണാൾഡിഞ്ഞോയെയാണോ ഇഷ്ടം എന്ന് ചോദിച്ചാൽ ചിലർക്കെങ്കിലും പറയാൻ ഒരൽപം പ്രയാസം കാണും.
🌪️⚽️ Dybala x Ronaldinho x Viní Jr! pic.twitter.com/RJp3GBrV3S
— EuroFoot (@eurofootcom) June 24, 2023
എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് അർജന്റീനിയൻ താരം പൗലോ ഡിബാല. കേസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡിബാല ഈ ചോദ്യത്തിന് ഉത്തരം നൽകിയത്. മെസ്സിയെയാണോ റൊണാൾഡിഞ്ഞോയെയാണോ ആരാണ് മികച്ചത് എന്നായിരുന്നു അവതാരികയുടെ ചോദ്യം. വളരെ സിമ്പിളായി ഡി ബാല ഇതിന് ഉത്തരം നൽകുകയും ചെയ്തു. മെസിയാണ് മികച്ചതെന്നും അദ്ദേഹത്തെയാണ് കൂടുതൽ ഇഷ്ടം എന്നുമായിരുന്നു ഡിബാലയുടെ മറുപടി. റൊണാൾഡീഞ്ഞോ എന്റെ ആരാധന താരമാണ്. പക്ഷെ മികച്ചതായാലും കൂടുതൽ ഇഷ്ടമായാലും അക്കാര്യത്തിൽ മെസ്സിക്കാണ് ഒന്നാം സ്ഥാനം എന്നായിരുന്നു ഡി ബാലയുടെ മറുപടി.
• Ronaldinho or Messi?
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 26, 2023
Paulo Dybala: “Messi… Ronaldinho is my idol, but Messi is number one.” @CazeTVOficial 🗣️🇦🇷 pic.twitter.com/DOnoc4FOEV
മെസ്സിയാണ് മികച്ചതെന്ന് എന്ന് പറയുമ്പോഴും റൊണാൾഡീഞ്ഞോയെ പോലുള്ള ഒരു ഇതിഹാസത്തെ തരംതാഴ്ത്തി സംസാരിക്കാതെ ആദ്ദേഹം എന്റെ ആരാധനതാരമാണ് എന്ന് പറഞ്ഞ ഡി ബാലയുടെ വാക്കുകൾ ഫുട്ബോൾ ആരാധകരുടെ കൈയ്യടിയ്ക്ക് കാരണമാകുന്നു.