ബാലൻ ഡി ഓറിനെ പോലെയുള്ള റൊണാൾഡോയുടെ ഈ റെക്കോർഡും മെസ്സി തകർത്തു | Lionel Messi

ലോക ഫുട്ബോൾ ആരാധകർക്ക് ആകാംക്ഷയോടെ കാത്തിരുന്ന ഫിഫയുടെ 2023ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത് അർജന്റീന നായകനായ ലിയോ മെസ്സിയാണ്. മികച്ച വനിത താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് ബാഴ്സലോണയുടെ സ്പാനിഷ് താരമായ ഐറ്റാന ബോൺമാറ്റി നേടി.

അതേസമയം ഇത്തവണത്തെ ഫിഫ ദി ബെസ്റ്റ് അവാർഡ് നേടിയതോടുകൂടി തന്റെ കരിയറിലെ എട്ടാമത്തെ തവണയാണ് ഫിഫയുടെ മികച്ച താരമായി ലിയോ മെസ്സി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഫിഫ ദി ബെസ്റ്റ് അവാർഡ് മെസ്സി സ്വന്തമാക്കുന്നത് മൂന്നാമത്തെ തവണയാണ്. 2016 മുതൽ ആരംഭിച്ച ഫിഫ ദി ബെസ്റ്റ് അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ താരം എന്ന റെക്കോർഡ് ആണ് ഇത്തവണ ലിയോ മെസ്സി സ്വന്തമാക്കിയത്.

2016, 2017 വർഷങ്ങളിൽ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് അവാർഡ് സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോയെ 2019, 2022, 2023 വർഷങ്ങളിലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ ലിയോ മെസ്സി മറികടന്നു. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം രണ്ട് തവണ നേടിയ റൊണാൾഡോയെ മറികടന്നാണ് മെസ്സി മൂന്നാമത്തെ അവാർഡ് സ്വന്തമാക്കിയത്.

അതേസമയം ഫിഫയുടെ ഏറ്റവും മികച്ച താരമായി ലിയോ മെസ്സി എട്ടാമത്തെ തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും മികച്ച ഫിഫ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അഞ്ച് തവണയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി പുരസ്കാരങ്ങളും അവാർഡുകളും ആണ് ലിയോ മെസ്സി തന്റെ പേരിൽ സ്വന്തമാക്കിയത്.

4/5 - (23 votes)